ഞങ്ങടെ ഉണ്ണി, മനുക്കുട്ടന്റെ ചേച്ചി

>> Thursday, April 10, 2008

ഇന്ന് ഉണ്ണിമോള്‍ക്ക് ഒന്‍പതുവയസ് തികയുന്നു.


1999 ഏപ്രില്‍ 10 നായിരുന്നു ഉണ്ണി വന്നത്, ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമായി.
കൊള്ളിയാനും, ഇടിയും, കാറ്റും, തിമിര്‍ത്തുപെയ്ത വേനല്‍ മഴയും ഉണ്ടായിരുന്ന മറ്റൊരു ഏപ്രില്‍ പത്തിന്. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള അന്തരിച്ച ദിവസം.


ഞങ്ങള്‍ മൂന്നാണ്‍മക്കളായിരുന്നു എന്റെ മാതാപിതാക്കള്‍ക്ക്. വീട്ടിലേക്കൊരു ചെറുമകളെത്തിയപ്പോള്‍ എന്തൊരാനന്ദമായിരുന്നു അവര്‍ക്ക്! ആദ്യത്തെ കുഞ്ഞുങ്ങള്‍ എല്ലാമാതാപിതാക്കളുടെയും പ്രത്യേക പ്രതീക്ഷയാണല്ലോ? അതുപോലെയായിരുന്നു ഞങ്ങള്‍ക്കും ഉണ്ണിയുടെ കാര്യത്തില്‍. കൈവളരുന്നോ, കാല്‍‌വളരുന്നോ, പിച്ചവയ്ക്കുന്നൊ..എന്തൊക്കെ ആധികള്‍! അവരുടെ വളര്‍ച്ചയുടെ ഓരോ പടവുകളും എന്നും ഓര്‍ത്തുവയ്ക്കാനാവുന്ന മായാത്ത ചിത്രങ്ങളും.


ആദ്യത്തെ പ്രസവം ഒരു സുഖപ്രസവമാവും എന്നു പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ പ്രതിക്ഷകളൊക്കെ ആകെത്തെറ്റിച്ചായിരുന്നു ഒരു സിസേറിയനിലൂടെ അവളെ പുറത്തെടുത്തത്. അമ്മയ്ക്ക് അത് ഒരുപാടു വേദനകള്‍ നല്‍കിയെങ്കിലും, ആപത്തൊന്നുമില്ലാതെ കുഞ്ഞ് എത്തി. വട്ടമുഖവും, ഉരുണ്ടതലയും, നല്ല മുടിയും, ആകാംഷയുള്ളകണ്ണുകളുമായി ഒരു കുഞ്ഞ്. അന്നുതൊട്ടിന്നുവരെ നിറങ്ങളും പ്രകാശവും ശ്രദ്ധയും എപ്പോഴും അവള്‍ ആഗ്രഹിച്ചു.

ഉണ്ണിമോള്‍ കുഞ്ഞായിരിക്കുമ്പോഴേയുള്ള ഒരു സ്വഭാവം എനിക്ക് ഏറ്റവും കൌതുകകരമായി തോന്നിയിട്ടുണ്ട്. ഒരു കടയില്‍ അവള്‍ക്കു ഇഷ്ടപ്പെട്ട എന്തെങ്കിലും ഒരു സാധനം കണ്ടുവെന്നിരിക്കട്ടെ. അപ്പോള്‍ അവള്‍ രഹസ്യമായി എന്റെ ചെവിയില്‍ ചോദിക്കും “അപ്പാ, അപ്പേടെ പോക്കറ്റില്‍ എത്ര പൈസയുണ്ട്? ഞാനിത് എടുത്തോട്ടേ? അതുംകൂടെ വാങ്ങാനുള്ള പൈസ ഉണ്ടോ“ എന്ന്! മൂത്തകുട്ടിയായതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു കരുതലാവാം അത്. എന്നാല്‍ മനുക്കുട്ടനോ..... :-) ഞാനൊന്നും എഴുതുന്നില്ല!

















ഒരുവയസുകാരി





















രണ്ടുവയസ്സുകാരി



















മൂന്നുവയസ്സുകാരി


ദമാമിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ വിശാലമായ മുറികളില്‍ അവള്‍ ഓടിക്കളിച്ചു വളര്‍ന്നു. അവള്‍ക്ക് അഞ്ചുവയസാ‍യപ്പോഴേക്കും മനുക്കുട്ടനെത്തി. കഴിഞ്ഞയാഴ്ച്ച സ്കൂള്‍ തുറന്നപ്പോള്‍ അവള്‍ക്കെന്തു സന്തോഷമായിരുന്നെന്നോ, മനുക്കുട്ടനും എല്‍.കെ.ജിയിലേക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു, അവളോടൊപ്പം ഒരേ ബസില്‍ ഒരേ സ്കൂളില്‍.
















ചേച്ചിയും കുഞ്ഞനിയനും


















പുറകിലേക്കു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, ഒന്‍പതുവര്‍ഷങ്ങള്‍ എത്രപെട്ടന്ന് കടന്നുപോയി! നമ്മള്‍ നോക്കിയിരിക്കെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്നു, പറക്കമുറ്റുന്നു..ശേഷം...!

ഇതൊക്കെത്തന്നെയല്ലേ ഈ മനുഷ്യ ജന്മത്തിലെ ഓരോ വേഷങ്ങള്‍. ബാല്യകാലം, യൌവ്വനം, കുടുംബം, കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം, അവരുടെ വളര്‍ച്ചയുടെ പടവുകള്‍, അതിനുശേഷം അവര്‍ സ്വയം പറക്കാറാവുന്നു. ഈ അവസരത്തില്‍ ഞങ്ങളും തിരിച്ചറിയുന്നു നമ്മുടെ മാതാപിതാക്കളുടെ വികാരവിചാരങ്ങള്‍. നമ്മളെത്രവളര്‍ന്നാലും നമ്മളെന്നും അവര്‍ക്ക് കുഞ്ഞുങ്ങള്‍തന്നെയല്ലേ.



ബ്ലോഗിലെ നമ്മുടെ പ്രിയകവയത്രി ചന്ദ്രകാന്തം ഉണ്ണിമോള്‍ക്കായി ഇന്ന് എഴുതിയ വരികളില്‍ പറയുംപോലെ

പുലരിയ്ക്കു കുങ്കുമം തൊട്ടപോലെ, കുഞ്ഞു-
മലരിന്റെ മകരന്ദമെന്നപോലെ..
ശംഖുപുഷ്പത്തിന്റെ മിഴികളില്‍ വിടരുന്ന
ശാന്തമാമാകാശ നീല പോലെ..
അന്തിമാനത്തിന്റെ മുറ്റത്തു കത്തിച്ച
നിലവിളക്കിന്‍ ദിവ്യ ശോഭ പോലെ..
നന്മയില്‍ വേരൂന്നി വളരുവാന്‍,കരുണതന്‍-
ദീപനാളങ്ങള്‍ തെളിയ്ക്കുവാന്‍, ജീവിത-
വീഥിയില്‍ വിജയത്തിലെത്തുവാനാകട്ടെ,
കനിയട്ടെയീശ്വരന്‍ നിന്നിലെന്നും..



ഉണ്ണീമോളുടെ ഈ ഒന്‍പതാം പിറന്നാള്‍ദിവസം അവള്‍ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.


ഉണ്ണിമോള്‍ക്ക് സ്നേഹപൂര്‍വ്വം
അപ്പ, അമ്മ, മനുക്കുട്ടന്‍

42 comments:

അപ്പു ആദ്യാക്ഷരി April 10, 2008 at 11:16 AM  

ഇന്ന് ഉണ്ണിമോളുടെ ഒന്‍പതാം പിറന്നാള്‍.

G.MANU April 10, 2008 at 11:29 AM  

ചോപ്പു പുതച്ചൊരു കുപ്പായത്തില്‍
ചോന്നു തുടുത്തോളേ
അന്തിക്കമ്പിളി‍വാനില്‍ വന്നത്
പോലെ ചിരിച്ചോളേ
ചിത്തിരമുറ്റക്കോണിലിരിക്കും
തെച്ചിപ്പൂപോലെ
കൊച്ചുകുസൃതിച്ചെപ്പുതുറന്നു
കിണുങ്ങിയിരുപ്പോളെ
ഒത്തിരിയൊത്തിരിയാശംസപ്പൂ
ചെത്തിയെടുത്തിട്ട്.
കൊച്ചുമുടുക്കി നിന്നുടെ കൈയില്‍
കോരിയിടട്ടേ ഞാന്‍

മോളേ അങ്കിള്‍ വക സ്പെഷ്യല്‍ പിറന്നാള്‍ ആശംസകള്‍

ശ്രീ April 10, 2008 at 11:37 AM  

ഉണ്ണിമോളുടെ ഒന്‍‌പതാം പിറന്നാളിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിയ്ക്കുന്നു.

നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട് ഒരായിരം ജന്മ ദിനാശംസള്‍...

തറവാടി April 10, 2008 at 12:03 PM  

മോള്‍ക്ക് നന്മ മാത്രം ഉണ്ടാവട്ടെ.

തറവാടി/വല്യമ്മായി

അതുല്യ April 10, 2008 at 12:31 PM  

ഇതിനേക്കാളും ഒക്കേനും എത്ര നല്ല പടാ ഞാന്‍ എടുത്ത് തന്നത് അവള്‍ടെ. അത് ഒന്ന് ഇടേം പോലും ചെയ്യാണ്ടെ, എന്നെ ഒഴിവാക്കീതിനു ഞാന്‍ ഇന്ന് കേക്ക് മുറിയ്ക്കാന്‍ വരുന്നതല്ല.

ആവനാഴി April 10, 2008 at 1:29 PM  

ഉണ്ണിമോള്‍ക്കു പിറന്നളാശംസകള്‍! നാല ഉടുപ്പുകളൊക്കെ കിട്ടിക്കാണുമല്ലോ ഉണ്ണിമോള്‍ക്ക്, അല്ലേ?

Shaf April 10, 2008 at 1:30 PM  

നന്മയും സൌഖ്യവും സമാധാനവും ഒത്തുചേരുന്ന ഒരുപാട് ജന്മദിനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ..
ഉണ്ണിമോള്‍ക്ക് ആശംസകളോടെ..

ചേട്ടന്‍-ഷഫ്

ശ്രീലാല്‍ April 10, 2008 at 1:31 PM  

ജന്മദിനാശംസകള്‍ ഉണ്ണിമോള്‍...

"തൊണ്ണൂറ്റൊമ്പതിലേപ്രില്‍ പത്തില്‍
മേടപ്പൊരിവെയില്‍ പെയ്യാന്‍ നേരം
കൊന്നപ്പൂക്കള്‍ കണ്ണിനു കണിയായ്
നാടും മേടും പൂക്കും കാലം

വിഷുവെത്തിപ്പോയെന്നൊരു പക്ഷി
മാവിന്‍ തോപ്പില്‍ പാടിയനേരം
അപ്പൂസ് ദീപാസ് കൂട്ടിന്നുള്ളില്‍
പൊന്‍‌കണിയായി പിറന്നോരുണ്ണീ

ഒന്‍പതു മേടപ്പുലരികളുണ്ണിയെ
പുല്‍‌കിപ്പുല്‍കിപ്പോയെന്നാലും
അറിയുക കണ്ണേ, നീയെന്നും
ഓരിത്തിരിവാവ, ഒരോമല്‍ക്കുഞ്ഞ്.

ജന്മദിനപ്പൂപ്പുഞ്ചിരി വിരിയേ
നേരട്ടേയെന്നാശംസകളും
നേരുന്നൂ ഞാന്‍ നന്മകളൊരുകടല്‍
സ്നേഹമതാട്ടേ ആകാശം പോല്‍“

*****************



മനുവേട്ടനും ചന്ദ്രേച്ചിയും എഴുതിയതു കണ്ടപ്പോള്‍ ആവേശം കയറി. :)

Unknown April 10, 2008 at 1:31 PM  

സുന്ദരിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍.
ജീവിതത്തില്‍ എല്ലയ്പ്പോളും വിജയവും,സന്തോഷവും കൂട്ടിനുണ്ടവട്ടെ.
ചന്ദ്രേടെ കവിത സൂപ്പര്‍ :)

കുട്ടിച്ചാത്തന്‍ April 10, 2008 at 1:35 PM  

ഉണ്ണിമോള്‍ക്ക് പിറന്നാളാ‍ശംസകള്‍....

സഞ്ചാരി @ സഞ്ചാരി April 10, 2008 at 1:37 PM  

'നമ്മളെത്രവളര്‍ന്നാലും നമ്മളെന്നും അവര്‍ക്ക് കുഞ്ഞുങ്ങള്‍തന്നെയല്ലേ.'
നിങ്ങള്‍ ശിശുക്കളെ പോലെയാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയ്യില്ല എന്ന് യേശു പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ കൂടുതലായി മനസ്സിലാക്കുന്നു.

ഉണ്ണിമോളേ... റോമില്‍ നിന്നും പിറന്നാള്‍ ആശംസകള്‍.

...പാപ്പരാസി... April 10, 2008 at 1:43 PM  

ഉണ്ണിമോള്‍ക്ക് പാപ്പരാസി മാമേടേം സുജിമാമീടേം സോനൂട്ടന്റേം പിറന്നാള്‍ ആശംസകള്‍...എന്ത് പായസാ ഉണ്ടാക്കിയത്?

മറ്റൊരാള്‍ | GG April 10, 2008 at 2:46 PM  

ഉണ്ണിമോള്‍ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍!

പണ്ട് എന്നെ പാടികേള്‍പ്പിച്ചിരുന്ന ആ വരികള്‍ ഇപ്പോള്‍ ഓര്‍മ്മവരുന്നു.

ലജ്ജാവതിയേ
നിന്റെ ‘കല്ലടക്കക്കണില്‍‌‘..
... അങ്ങനെ പോകുന്നു ആ പാട്ട്.

“കഴിഞ്ഞയാഴ്ച്ച സ്കൂള്‍ തുറന്നപ്പോള്‍ അവള്‍ക്കെന്തു സന്തോഷമായിരുന്നെന്നോ,“ എന്ന് ഈ പോസ്റ്റില്‍ എവിടോ വായിച്ചു.“

ഹ ഹ ഹ. താഴത്തെ റോഡ് എല്ലാം കുത്തി ഇളക്കിയിട്ടിരിക്കുവാ. ഇനി അതൊക്ക നന്നാക്കിയിട്ടേ ഞാന്‍ സ്കൂളില്‍ പോന്നൊള്ളൂ അപ്പാ‍.

കാലം എന്തെല്ലാം മാറ്റം വരുത്തിയിരിക്കുന്നു!!!

Anonymous April 10, 2008 at 3:14 PM  

ഉണ്ണി മോള്‍ക്ക്‌ ഒരായിരം ജന്മദിനാസംസകള്
:)

Sharu (Ansha Muneer) April 10, 2008 at 4:01 PM  

ഉണ്ണിമോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍ ..

മുസ്തഫ|musthapha April 10, 2008 at 4:01 PM  

ഉണ്ണിമോള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍...

മോളെ എന്നും ദൈവം നന്മയും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കട്ടെ...

സ്നേഹത്തോടെ

അങ്കിള്‍
ആന്‍റി
പാച്ചു


* * * * *

ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയനില്‍ പോയപ്പോള്‍ പാച്ചു സ്വകാര്യമായി കാതില്‍ ചോദിച്ചു... ‘ഉപ്പാടെ കയ്യീ പൈസെണ്ടെങ്കി... അയിലൊന്ന് ഇരുത്തി തര്വോ...’ എന്നിട്ടൊരു കളിയൂഞ്ഞാലിന് നേരെ കൈ ചൂണ്ടി!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് April 10, 2008 at 4:10 PM  

ഉണ്ണിമോള്‍ക്ക് നന്മ നിറഞ്ഞ പിറന്നാളാശംസകള്‍

പൈങ്ങോടന്‍ April 10, 2008 at 5:30 PM  

മോളൂസിന് പിറന്നാളാശംസകള്‍.

നാടന്‍ April 10, 2008 at 6:31 PM  

കേക്ക്‌ എന്റെ വക. ഹാപ്പി ബര്‍ത്ത്ഡേ ഉണ്ണിമോള്‍ !!

nirmmaalyam / നിര്‍മ്മാല്യം April 10, 2008 at 7:21 PM  

ചുന്ദരിക്കുട്ടിക്കു് പിറന്നാള്‍ ആശംസകള്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! April 10, 2008 at 7:46 PM  

സുന്ദരികുട്ടിയ്ക്ക് ആയിരമാ‍യിരം ജന്മദിനാശംസകള്‍ നേരുന്നൂ.

Vanaja April 10, 2008 at 8:07 PM  

ഉണ്ണിമോളെ ആശംസകള്‍...

“അപ്പാ, അപ്പേടെ പോക്കറ്റില്‍ എത്ര പൈസയുണ്ട്? ഞാനിത് എടുത്തോട്ടേ? അതുംകൂടെ വാങ്ങാനുള്ള പൈസ ഉണ്ടോ“ എന്ന്! മൂത്തകുട്ടിയായതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു കരുതലാവാം അത്. എന്നാല്‍ മനുക്കുട്ടനോ..... :-)

ഇബടേം അങ്ങനെ തന്നെ.അപ്പോ ഇതൊരു ഇന്റര്‍നാഷണല്‍ പ്രശ്നമാണല്ലേ?

ഗുപ്തന്‍ April 10, 2008 at 8:21 PM  

ഉണ്ണിമോള്‍ക്ക് ആശംസകള്‍

പൊറാടത്ത് April 10, 2008 at 10:17 PM  

ഉണ്ണിമോള്‍ക്ക്, കുറച്ച് വൈകിയാണെങ്കിലും, ഞങ്ങളുടെ വക, പിറന്നാളാശംസകള്‍...

അപ്പുമാഷേ.., എന്റെ ആറുവയസ്സുകാരി മകള്‍ ചോദിയ്ക്കുന്നത് ഇങ്ങനെ... “അച്ഛന്റെ കയ്യീ കാശില്ല്യേ..? എന്നാ ആ ഏ ടീ എമ്മിലൊന്ന് കേറ്യാ പോരേ...”

ഈ ഏടീഎം, കുപ്പീന്ന് വന്ന ഭൂതമാന്നാ അവളുടെ വിചാരം..

പിള്ളരടെ ഓരോ തമാശകള്‍...!!


by.. satheesh, Devi and Varsha

SABU PRAYAR ~ സാബു പ്രയാര്‍ April 10, 2008 at 10:18 PM  

Unnimol,
You're older today than yesterday but younger than tomorrow, Happy Bday!

പ്രിയ ഉണ്ണികൃഷ്ണന്‍ April 10, 2008 at 10:41 PM  

ഉണ്ണിമോള്‍ക്ക് പിറന്നാളാശംസകള്‍

Unknown April 11, 2008 at 12:06 AM  

ഉണ്ണിമോള്‍ക്ക് പിറന്നാള്‍ മധുരം

ശ്രീവല്ലഭന്‍. April 11, 2008 at 2:06 AM  

സുന്ദരിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ :-)

ആഹാ. അങ്കിളിന്റ്റെം പിറന്നാള്‍ ഏപ്രില്‍ ഒന്‍പത് തന്ന്യാ. ഇനി മറക്കില്ല കേട്ടോ. വൈകിയാ എത്തിയെ.

Unknown April 11, 2008 at 7:02 AM  

പിറന്നാളാശംസകള്‍!

അപ്പു ആദ്യാക്ഷരി April 11, 2008 at 10:42 AM  

ഉണ്ണീമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാ അങ്കിള്‍മാര്‍ക്കും, ആന്റിമാര്‍ക്കും, ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഉണ്ണിമോള്‍ അവളുടെ സന്തോഷവും ഓരോ കഷണം കേക്കും തന്നിരിക്കുന്നു.

അതുപോലെ എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി.
സ്നേഹപൂര്‍വ്വം,
അപ്പു, ദീപ

മഴത്തുള്ളി April 11, 2008 at 4:17 PM  

ഉണ്ണിമോള്‍ക്ക് ആയിരമായിരം പിറന്നാള്‍ ആശംസകള്‍ എന്റെ വകയും. അല്പം വൈകിപ്പോയി.

കേക്ക് ഇല്ലെങ്കിലും എനിക്ക് ഉണ്ണിമോളുടെ സന്തോഷം മാത്രം മതി :)

[ nardnahc hsemus ] April 11, 2008 at 4:37 PM  

ഉണ്ണിമോള്‍ക്ക് ജന്മദിനാശംസകള്‍.
:)

ആഷ | Asha April 11, 2008 at 6:27 PM  

ആഹാ അടുത്തയാളുടെ പിറന്നാളുമിങ്ങെത്തിയോ.
ഉണ്ണിമോള്‍ ഞങ്ങളുടെയും പിറന്നാള്‍ ആശംസകള്‍.
അപ്പയുടെ പോക്കറ്റില്‍ കാശുണ്ടോന്നറിഞ്ഞു ചിലവാക്കുന്ന മിടുക്കിയാണല്ലോ :)

തമനു April 12, 2008 at 4:26 PM  

പിറന്നാളാശംസ പറയാന്‍ രണ്ട് ദിവസം താമസിച്ചു പോയത് ഒരു കുറ്റാ....?

ഹേയ് ഇല്ല ... ഞങ്ങടെ ഉണ്ണിമോളല്ലേ... :)

ഹാപ്പി ബര്‍ത്ത്ഡേ..

അങ്കിള്‍ April 13, 2008 at 9:39 AM  

ഒന്‍പതായപ്പോള്‍ ഉണ്ണിമോള്‍ തികച്ചും സുന്ദരിയായിക്കഴിഞ്ഞിരിക്കുന്നു. അത്‌ അതേപടി പകര്‍ത്താന്‍ കഴിവുള്ള ഒരച്ഛനും കൂടിയുള്ളപ്പോള്‍ മോളുടെ സൌന്ദര്യം കൂടിയോന്ന്‌ ഒരു സംശയം. മോന്റെ കാര്യം ഞാന്‍ മറക്കുന്നില്ല.

ഉണ്ണിമോള്‍ക്ക്‌ ആയുരാരോഗ്യം നേരുന്നു. ഒപ്പം വിഷുകൈനീട്ടവും നല്‍കുന്നു. ഭാഗ്യമുള്ള അച്ഛനും അമ്മയും.

അഭിലാഷങ്ങള്‍ April 13, 2008 at 10:28 AM  

അയ്യോ...ശ്ശൊ..ശ്ശൊ.. ഞാനിതൊക്കെ ഇപ്പഴാ കാണുന്നത്...

ഉണ്ണിമോളേ, മൂന്ന് ദിവസം ലേറ്റായി കിട്ടുന്ന ആശംസകള്‍ സ്വീകരിക്കുമോ? :-) സ്വീകരിക്കുമെങ്കില്‍ ഇന്നാപിടിച്ചോ ‘ഒരാ‍യിരം ആശംസകള്‍....’

കേക്ക് ഒക്കെ മുറിച്ചോ? മൂന്ന് ദിവസം ലേറ്റായാലും ഈ അങ്കിളിന് വേണ്ടി മോള്‍ കേക്കിന്റെ ഒരു കഷ്ണമെങ്കിലും കരുതിവച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. പക്ഷെ, രണ്ട് ദിവസം ലേറ്റായിട്ടാണേലും ആ തമനു അങ്കിള്‍ ആ വഴി വന്നു എന്ന് മുകളില്‍ കാണുന്നതിനാല്‍ കേക്ക് പോയിട്ട് അത് വച്ച പലക പോലും ബാക്കിയുണ്ടാവില്ല എന്ന് മനസ്സിലായി. സാരമില്ല... അടുത്ത ഏപ്രില്‍ 10 ആവട്ടെ... ഞാനായിരിക്കും ആദ്യം ബര്‍ത്ത് ഡേ വിഷസ് അറിയിക്കുന്നത്... :-)

ഒരിക്കല്‍കൂടി.. പിറന്നാള്‍ ആശംസകള്‍...
മിടുക്കിയായി വളരൂ...

നന്മകള്‍ നേര്‍ന്നുകൊണ്ട്...

ഗൗരിനാഥന്‍ April 16, 2008 at 3:55 AM  

ഉണ്ണി മോളെ നല്ല വ്യക്തിയാക്കി വളര്‍ത്തു...എല്ലാ ഭാവുകങ്ങളും..

jyothi April 22, 2008 at 8:09 AM  

വൈകിയാണെങ്കിലും ഉണ്ണിമോള്‍ക്കു പിറന്നാളാശംസകള്‍!കാലം എത്ര വേഗത്തില്‍ ഓടുന്നെന്നു തോന്നുന്നു, അല്ലേ?

ബാജി ഓടംവേലി April 23, 2008 at 10:45 AM  

ഉണ്ണിമോളുടെ ഒന്‍‌പതാം പിറന്നാളിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിയ്ക്കുന്നു.

കുഞ്ഞന്‍ April 23, 2008 at 11:02 AM  

എന്റെ ഉണ്ണിമോളെ...

ഈ കുഞ്ഞനമ്മാവന്‍ ഇവിടെയെത്താന്‍ ഒത്തിരി താമസിച്ചുപോയി, ജന്മദിനാശംസകള്‍..!

സാജന്‍| SAJAN October 11, 2008 at 6:54 PM  

കഴിഞ്ഞ പിറന്നാള്‍ ആശംസകള്‍ ആശംസിക്കുന്നത് കൊണ്ട് കാര്യമിനിയില്ലെങ്കിലും ദൈവം എന്നും ഉണ്ണിമോള്‍ക്ക് നന്മകള്‍ നല്‍കട്ടെ, മനുകുട്ടന്റെ കാര്യമൊന്നും എഴുതുന്നില്ലന്ന് പറഞ്ഞത് ചിരിക്ക് വക നല്‍കി!

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP