പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍

>> Thursday, June 14, 2007

ലോകഭൂപടത്തില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവും ഇന്തോനേഷ്യമുതല്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡംവരെയുള്ള ഭൂവിഭാഗം (കടല്‍) ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന്. ഒരു “ട്ട” വട്ടം മാത്രം. എങ്കിലും 2004 ഡിസംബര്‍ 24 ന്‌ ആ കടല്‍ത്തട്ടൊന്നിളകി മറിഞ്ഞപ്പോഴുണ്ടായ സുനാമിയില്‍പ്പെട്ട്‌ മൂന്നുലക്ഷം ആള്‍ക്കാരാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നാമാവശേഷമായത്‌. ഒപ്പം മറ്റനേകം ജീവജാലങ്ങളും മനുഷ്യന്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളും സൗധങ്ങളും! മതിലുപോലെ ഉയര്‍ന്നുപൊങ്ങി,മുമ്പില്‍ക്കണ്ടതെല്ലാം നക്കിത്തുടച്ചുകൊണ്ട്‌ രാക്ഷസത്തിരമാലകള്‍ കടന്നുപോയി.

"കട്രീന" എന്നൊരു ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ ലോകശക്തിയായ അമേരിക്കയുടെ ആധുനിക ടെക്നോളജികളൊന്നും തന്നെ അതിനെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അവിടെയും പ്രകൃതിയുടെ സംഹാര താണ്ഡവത്തിനു മുമ്പില്‍, മനുഷ്യന്‍ നിസ്സഹായനാവുന്നത്‌ നാം കണ്ടു. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായി, വൈദ്യുതവിതരണം ദിവസങ്ങളോളം ഇല്ലാതെയായി, എന്തിന്‌ ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും പോലും സുലഭമായി ലഭിക്കാത്ത സ്ഥിതിവന്നു.

ലത്തൂരില്‍ ഒരു ഗ്രാമം മുഴുവന്‍ സുഖസുഷുപ്തിയിലായിരുന്ന ഒരു പ്രഭാതത്തില്‍ ഭൂമിയൊന്നിളകിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത്‌ ലക്ഷത്തോളം ആളുകള്‍ക്കായിരുന്നു. കുടിലുകളും, ബലമുള്ളതെന്ന് കരുതിയിരുന്ന കെട്ടിടങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. അവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനും മരണത്തിനും ഇടയില്‍ അനേകായിരങ്ങള്‍ മല്ലടിച്ചു. ഒമാനില്‍ "ഗോനു" എന്ന ചുഴലിക്കാറ്റ്‌ വന്‍ നാശനഷ്ടങ്ങളും ആള്‍നാശവും ഉണ്ടാക്കിയിട്ട്‌ ദിവസങ്ങള്‍മാത്രമേ ആയിട്ടുള്ളൂ. അതിശക്തമായ മഴയായിരുന്നു അവിടെ നാശനഷ്ടങ്ങള്‍ വരുത്തിവച്ചത്‌. പ്ലേഗ്‌ എന്ന മഹാമാരി ഇന്ത്യയില്‍ വന്‍ ദുരന്തം ഉണ്ടാക്കിവച്ചിട്ട്‌ അധികം നാളുകളായിട്ടില്ല.

ഈ ദുരന്തങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചാല്‍ നമുക്ക്‌ ചില പാഠങ്ങള്‍ വ്യക്തമാവും. പ്രകൃതി ശക്തികളുടെ മുമ്പില്‍ നാം മനുഷ്യലോകം നമുക്കുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന വികസനവും, ബുദ്ധിയും, ടെക്നോളജിയും ഒന്നുംതന്നെ ഒന്നുമല്ല എന്നതാണ്‌ ഒന്നാമത്തെ പാഠം. ആ ശക്തികള്‍ക്കു മുമ്പില്‍ വെള്ളക്കാരനും, ഏഷ്യക്കാരനും, ആഫ്രിക്കക്കാരനും, ക്രിസ്ത്യാനിയും, മുസല്‍മാനും, ഹിന്ദുവും, പണക്കാരനും, പാവപ്പെട്ടവനും ഒരുപോലെ; എന്തിനേറെ മനുഷ്യനും, മൃഗവും, പക്ഷിയും എല്ലാജീവജാലങ്ങളും ഒരുപോലെ. ഇത്‌ രണ്ടാമത്തെ പാഠം. നശ്വരമെന്ന് നാം കരുതുന്ന പലതും നിമിഷങ്ങള്‍കൊണ്ട്‌ ഇല്ലാതാക്കാന്‍ ഈ ശക്തികള്‍ക്കു നിമിഷങ്ങള്‍ മതി എന്നത്‌ മൂന്നാമത്തെ പാഠം.

ഇതൊക്കെ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം. അവിടെനിന്ന് പുറത്തേക്കൊന്നു കടന്നു ചിന്തിച്ചാലോ? അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങള്‍ (വസ്തുക്കള്‍) നിറഞ്ഞ ഒരു പ്രപഞ്ചം. ചിലവ സ്വയം കത്തിജ്വലിക്കുന്നു, ചിലവ മറ്റുചില സംവിധാനങ്ങളെ പ്രദക്ഷിണം ചെയ്യുന്നു. എല്ലാം നിശ്ചിതമെന്നു നാം കരുതുന്ന ഭ്രമണപഥങ്ങളിലൂടെ. ചില വസ്തുക്കള്‍ക്ക്‌ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, അവയ്ക്കിടയില്‍ എവിടെയൊക്കെയോ തമോദ്വാരങ്ങള്‍ എന്നറിയപ്പെടുന്ന, അതിന്റെ പരിസരത്തെത്തുന്ന എന്തിനേയും വിഴുങ്ങിക്കളയുവാന്‍ ശേഷിയുള്ള അദൃശ്യ ചുഴികള്‍. ഈ ഭ്രമണപഥങ്ങളിലൊന്നില്‍ നമ്മുടെ കൊച്ചുഭൂമി എന്നെങ്കിലും എത്തിപ്പെട്ടാല്‍, മറ്റൊരു ആകാശ ഗോളം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ മനുഷ്യലോകത്തിന്‌ അതു തടുക്കുവാന്‍ അധികമൊന്നും ചെയ്യുവാനുണ്ടാവില്ല. അത്തരതിലുള്ളതില്‍ വളരെ ചെറിയതൊന്ന് നമ്മുടെ മഹാസമുദ്രങ്ങളിലൊന്നില്‍ പതിച്ചാലുണ്ടാവുന്ന സുനാമിത്തിരകള്‍ എത്ര പ്രഹരശേഷിയുള്ളതായിരിക്കും! (ഭാഗ്യവശാല്‍ ഉടനെയൊന്നും ഭൂമി അത്തരം ഭീഷണികളിലല്ല എന്ന് ശാസ്ത്രലോകം നിലവിലുള്ള അറിവുകള്‍ വച്ച്‌ പറയുന്നു).

പിന്നെയെന്തിനാണ്‌ ഇത്ര നിസ്സാരനായ മനുഷ്യന്‍ പ്രകൃതിയെ ദ്രോഹിക്കുന്നത്‌? പരസ്പരം പോരടിക്കുന്നത്‌? രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നത്‌? വര്‍ഗ്ഗീയ ലഹളകളുടെ പേരില്‍ പരസ്പരം വെട്ടി മരിക്കുന്നത്‌? കൊടിയ ഭീകരതയുടെ മുഖം ലോകത്തില്‍ അവിടവിടെയായി കാണിക്കുന്നത്‌? ആയുധങ്ങളും ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളേയും ഒറ്റയടിക്ക്‌ നശിപ്പിക്കുവാന്‍ ശേഷിയുള്ള അണുബോംബുകള്‍ കൈവശം വയ്ക്കുന്നത്‌? എല്ല്ലാത്തിന്റെയും ഉത്തരം ഒന്നുതന്നെ - പ്രകൃതിയുടെ മുമ്പില്‍ അവന്‍ എന്താണ്‌, എത്രത്തോളമുണ്ട്‌ എന്ന് അറിയാത്ത അജ്ഞത. അല്ലെങ്കിലും മനുഷ്യവംശം എന്നും ഇങ്ങനെയൊക്കെയായിരുന്നു. ഈ കാലഘട്ടത്തില്‍ അതല്‍പ്പം കൂടി എന്നു മാത്രം.

പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന നാലാമത്തെ ഗൃഹപാഠം അതാണ്‌. ഈ ജീവിതം അല്‍പകാലത്തേക്ക്‌ മാത്രമേയുള്ളു. ആ കാലഘട്ടം നമ്മളാല്‍ കഴിയുംവിധം നമുക്കും മറ്റുള്ളവര്‍ക്കും, ഈ പ്രകൃതിയ്ക്കും പ്രയോജനകരമാംവണ്ണം ജീവിച്ച്‌, ആനന്ദിക്കുക.

1393

22 comments:

അപ്പു ആദ്യാക്ഷരി June 14, 2007 at 8:57 AM  

ലോകഭൂപടത്തില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവും ഇന്തോനേഷ്യമുതല്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡംവരെയുള്ള ഭൂവിഭാഗം (കടല്‍) ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന്. എങ്കിലും 2004 ഡിസംബര്‍ 24 ന്‌ ആ കടല്‍ത്തട്ടൊന്നിളകി മറിഞ്ഞപ്പോഴുണ്ടായ സുനാമിയില്‍പ്പെട്ട്‌ മൂന്നുലക്ഷം ആള്‍ക്കാരാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നാമാവശേഷമായത്‌.

സാജന്‍| SAJAN June 14, 2007 at 9:13 AM  

appu congrats, these thoughts are really nice, welldone, keep it up!!!

Rasheed Chalil June 14, 2007 at 11:29 AM  

മനുഷ്യന്റെ പരിധികളും പരിമിതികളും മനുഷ്യന്‍ മറക്കുന്നു... അത് ഇപ്പോള്‍ ഓര്‍ക്കാറുള്ളത് പ്രകൃതിയുടെ പ്രതികരണം ശക്തമാവുമ്പോള്‍ മാത്രം. മനുഷ്യന്‍ തന്നെയാണ് പ്രകൃതിയുടേയും അതുവഴി മനുഷ്യനടക്കം സകല സൃഷ്ടികളുടേയും ശത്രു എന്ന് തോന്നാറുണ്ട്... ഇതിന് മണല്‍ വാരല്‍ മുതല്‍ അഗോളതാപനം വരേ നീണ്ട് കിടക്കുന്ന വലിയ ഒരു ലിസ്റ്റും നമുക്ക് മുമ്പിലുണ്ട്.

അപ്പൂ നല്ല ചിന്ത...

Vanaja June 14, 2007 at 11:47 AM  

അപ്പു നല്ല പോസ്റ്റ്‌.

ദുരന്തങ്ങള്‍ മറ്റെവിടെയൊക്കെയോ സംഭവിക്കുന്നു. അതിനു തനിക്കെന്ത്‌? അല്ലെങ്കില്‍ ഒരിക്കലും ഇതൊന്നും തനിക്കോ തണ്റ്റെ സ്വന്തക്കാര്‍ക്കോ അനുഭവിക്കേണ്ടി വരില്ല എന്ന തോന്നലുകള്‍. അതിനുമപ്പുറം മറ്റുള്ളവരുടെ വേദനകളെ, പ്രയാസങ്ങളെ, വികാരങ്ങളെ ഒക്കെ അവരുടെ വീക്ഷണകോണില്‍ നിന്നു കൂടി നോക്കിക്കാണുവാനുള്ള കഴിവില്ലായ്മ. ഇതൊക്കെയില്ലായിരുന്നുവെങ്കില്‍ ഈ ലോകം കുറച്ചു കൂടി മനോഹരമായിരുന്നേനെ.

ഓ.ടൊ
എണ്റ്റെ ഫയര്‍ഫോക്സ്‌ ബ്രൌസറില്‍ അപ്പുവിണ്റ്റെ പോസ്റ്റുകള്‍ വായിക്കാന്‍ പറ്റുന്നില്ല.പോസ്റ്റ്‌ ഫോണ്ടിണ്റ്റെയും ബാക്ക്ഗ്രൌണ്ടിണ്റ്റെയും കളര്‍ ഒന്നു തന്നെ.

മുസ്തഫ|musthapha June 14, 2007 at 11:57 AM  

അപ്പു,
വളരെ നന്നായിട്ടുണ്ട് ഈ ലേഖനം!
നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഉള്ളിടത്ത് പാലിക്കുന്ന പ്രകൃസ്നേഹം അതൊന്നുമില്ലാത്തിടത്ത് മറന്നു കളയുന്ന ഒരു രീതിയാണ് പലരിലും കാണാനാവുന്നത്.
ശ്രദ്ധിച്ചാല്‍ വളരെ ചെറിയ പ്രവൃത്തികള്‍ കൊണ്ട് തന്നെ നമുക്കൊരുപാട് നന്മ പ്രകൃതിക്കായി ചെയ്യാന്‍ കഴിയും.

ശാലിനി June 14, 2007 at 12:01 PM  

അപ്പൂ പോസ്റ്റ് നന്നായിരിക്കുന്നു.

ഇതൊന്നും അവസാനിക്കുന്നില്ല, പക്ഷേ മനുഷ്യന്റെ പെരുമാറ്റം കണ്ടാല്‍ തോന്നും, ഞാനിരിക്കുന്നിടത്ത് മാത്രം ഒരു കുഴപ്പവുമുണ്ടാവില്ല എന്ന്. ഓരോ ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ അല്പസമയം അതിനെകുറിച്ച് ചിന്തിച്ചാലായി, ആരോടെങ്കിലും പറയും, ശ്ശോ കഷ്ടമായി പോയി, ആ ഫോട്ടോകള്‍ കണ്ടായിരുന്നോ, ന്യൂസ് കണ്ടായിരുന്നോ.... അതില്‍ തീര്‍ന്നു എല്ലാം. പിന്നേയും ഞാനെന്ന അഹങ്കാരി മുന്നോട്ട് പായുകയാണ് ഈ ദുരന്തങ്ങള്‍ക്കൊന്നും എന്നെ ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നു പറഞ്ഞ്.

അപ്പു ആദ്യാക്ഷരി June 14, 2007 at 3:13 PM  

സാജന്‍ നന്ദി.
ഇത്തിരീ..അതേ പക്ഷേ പ്രകൃതിയുടെ പ്രതികരണം വരുമ്പോഴേക്കും വളരെ വൈകിയിരിക്കും.

വനജ, ശാലിനീ നിങ്ങള്‍ പറഞ്ഞത് ശരിതന്നെ. ഇതൊന്നും നമുക്കുബാധകമല്ല, നാമായിരിക്കുന്ന സ്ഥലങ്ങളില്‍ ഇതൊന്നു വരില്ല എന്നത് മൂഡ്ഡചിന്തയാണ്.

അഗ്രജന്‍... നന്ദി. പ്രകൃതിദ്രോഹം തുടര്‍ന്നാല്‍ ഒരു നാള്‍ പ്രകൃതി പ്രതികരിക്കുകതന്നെ ചെയ്യും.

സു | Su June 14, 2007 at 5:16 PM  

പ്രകൃതിയെ ദ്രോഹിക്കുന്നതുകൊണ്ട് പ്രകൃതി തിരിച്ചടിക്കുന്നതാണത്രേ പ്രകൃതിദുരന്തങ്ങള്‍. പ്രകൃതിയെ സ്നേഹിച്ച് നമ്മളെ സ്നേഹിച്ച് മുന്നോട്ട് പോകാം.

K.P.Sukumaran June 14, 2007 at 6:06 PM  

അപ്പോ പ്രകൃതിക്കെന്താ കൊമ്പുണ്ടോ അല്ല ബുദ്ധിയുണ്ടോ.....

ചുള്ളിക്കാലെ ബാബു June 14, 2007 at 10:57 PM  

അപ്പൂ, നന്നായിരിക്കുന്നു.
ഓരോ മനുഷ്യനും ഇക്കാര്യങ്ങളൊക്കെ എന്നും ഓര്‍ക്കേണ്ടതാണ്.

:: niKk | നിക്ക് :: June 15, 2007 at 4:42 AM  

ശരിയായ ചിന്തകള്‍.. കീപ്പിറ്റപ്പു :)

Unknown June 20, 2007 at 4:54 PM  

ഒരു ടെസ്പരേഷന്‍ ഉണ്ട്‌ വാക്കുകളില്‍. അതേ മൂഡ്‌ വായിക്കുന്നവനും തോന്നിപ്പിക്കുന്ന ശൈലി. ഇനിയും പ്രതീക്ഷിക്കുന്നു.

Unknown June 20, 2007 at 5:39 PM  

ബ്ലോഗുകള്‍ കണ്ടു തുടങ്ങിയിട്ടു കുറച്ചു ദിവസങ്ങളേ ആയുള്ളൂ. വായിച്ചു തുടങ്ങിയപ്പോ താല്‍പര്യം തോന്നി. അഡിക്ഷനാണൊ അവൊ! ഇഷ്ടപ്പെട്ടതിനൊക്കെ കമന്റും ചെയ്തു. റിസൈന്‍ ചെയ്ത്‌ റിലീവിംഗ്‌ ലെറ്റര്‍ നോക്കിയിരിക്കുമ്പോ എന്തും ആകാമല്ലൊ! എന്റെ ബ്ലോഗ്‌ വിസിറ്റ്‌ ചെയ്തതിന്‌ നന്ദി. കാണാം. :)

അജയ്‌ ശ്രീശാന്ത്‌.. July 9, 2007 at 7:20 PM  

നിലനില്‍ക്കുന്ന മണ്ണിനെ മറന്നുകൊണ്ട്‌ പലതും ചെയ്യാന്‍ മനുഷ്യനെ അവന്റെ അത്യാഗ്രഹവും ഉപഭോഗതൃഷ്ണയും പ്രേരിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു ലേഖനം തികച്ചും പ്രാധാന്യമര്‍ഹിക്കുന്നു. .........അപ്പു...

ശ്രീ July 12, 2007 at 1:00 PM  

അപ്പുവേട്ടാ...
നല്ല ചിന്ത തന്നെ...

നാം പ്രകൃതിയോടു ചെയ്യുന്നതെന്താണ് ? അതിന്റെ പ്രതിഫലനമല്ലേ പ്രകൃതിയില്‍‌ നിന്നും നമുക്കു ലഭിക്കുന്നതും?

എന്തെല്ലാമോ നേടാനായി പരക്കം പായുന്ന മനുഷ്യന്‍‌ ഇതെല്ലാം ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍‌...

.... July 16, 2007 at 2:46 AM  

അപ്പൂ ഇങ്ങനെയൊക്കെ ആലോചിക്കാനും ആളുണ്ടാവണമല്ലൊ..എങ്കിലല്ലേ പലരും താന്താങ്ങളുടെ ചുറ്റുപാടുകളിലേയ്ക്ക് കണ്ണോടിയ്യ്ക്കു.ഉള്ളില്‍ തട്ടി ചിന്തിപ്പിക്കാന്‍ കഴിയും വണ്ണം എഴുതിയിരിക്കുന്നു...
ഇതേ മതിരി അല്ലെങ്കിലും പ്രകൃതിയുടെ മാറ്റങ്ങളുമായി ബന്ധമുള്ള ഒരു പോസ്റ്റ് കുറച്ച് മാസങ്ങള്‍ മുന്‍പ് ഞാനും ഇട്ടിരുന്നു.അപ്പൂന് ഓര്‍മ്മയുണ്ടാവും..അപ്പു അവിടെ കമ്മന്‍റിട്ടിരുന്നു.ഓര്‍മ്മ ഇല്ലെങ്കില്‍ ദാ ഇവിടെ
http://mayilpeelithundukal.blogspot.com/2007/01/blog-post.html

വേണു venu July 25, 2007 at 12:23 AM  

അപ്പു,
ഇതിന്നാണു് കാണാന്‍ കഴിഞ്ഞതു്.
കൈയ്യും കാലും ഉള്ള നമ്മള്ളും ഉള്‍പ്പെടൂന്നതാണീ പ്രകൃതി .അവിടെ ഒരു പോറലു പോലും നമ്മളെ ഇല്ലാതാക്കും എന്നൊരു തിരിച്ചറിവുണ്ണ്ടായാല്‍‍ മതി.ഈ കാണുന്നതെല്ലാം, അതിലാണു് ഞാനും. ഇതിലൊന്നും ഞാനില്ലാതെ ഇല്ല. ഇതൊന്നുമില്ലാതെ ഞാനുമില്ല.:)

aravind June 25, 2011 at 6:30 PM  

kollaam but too short you have a bright future

Unknown July 11, 2018 at 3:37 PM  

അപ്പു ഇതിൽ പറഞ്ഞപോലെ മനുഷ്യൻ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് പ്രകൃതിദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും പ്രകൃതിയെ നശിപ്പിക്കുവാൻ ആണ് മനുഷൻ ഇന്ന് മത്സരിക്കുന്നത് അത് കൊണ്ടാണ് പ്രകൃതിദുരന്തങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്

Unknown January 24, 2022 at 9:37 PM  

𝙶𝚘𝚘𝚍 𝚘𝚗𝚎 𝚋𝚛𝚘 𝚔𝚎𝚎𝚙 𝚒𝚝 𝚞𝚙😍😍

Unknown January 24, 2022 at 9:53 PM  

2007 😳😳 എനിക്ക് 1 വയസ് കാണും

Unknown January 24, 2022 at 9:54 PM  

2007 😳😳 എനിക്ക് 1 വയസ് കാണും 😂😳😳😂😂😂

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP