2009 ജൂലൈ 26 ഞായറാഴ്ച:
ഈ ഓര്‍മ്മച്ചെപ്പില്‍ എന്നും സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളും സൌഹൃദങ്ങളും സമ്മാനിച്ച ചെറായി ബ്ലോഗ് സുഹൃദ്സംഗമം നടന്ന ദിവസം. ചെറായി മീറ്റിന്റെ സ്വാഗതബാനറില്‍ പറഞ്ഞിരുന്ന അടിക്കുറിപ്പ് “അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച” അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചു ഈ സൌഹൃദസംഗമം.

ബ്ലോഗിലൂടെ പരിചയപ്പെട്ടവര്‍ മാത്രമല്ല, കമന്റുകളിലൂടെ അതിഭയങ്കരമായ തല്ലുകൂടിയവരും, പോസ്റ്റുകളിലൂടെ പരസ്പര യുദ്ധങ്ങള്‍ തന്നെ നടത്തിയവരും, വേദനാജനകമായ രീതിയില്‍ പോസ്റ്റുകളുടെ പരിണിതിയിലെത്തിപ്പെട്ടവരും തമ്മില്‍ കൈകൊടുത്തു കെട്ടിപ്പിടിച്ച് വളരെ തുറന്ന മനസ്സോടെ സംസാരിച്ച് സൌഹൃദം പുതുക്കി തിരിച്ചു പോകുന്ന കാഴ്ചകള്‍ ഈ സൌഹൃദസംഗമത്തില്‍ വച്ച് കാണുവാന്‍ സാധിച്ചു. അതുതന്നെയാണ് ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്.

പങ്കെടുത്ത 77 ബ്ലോഗര്‍മാരുടെ പേരുകളും ചിത്രങ്ങളും താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്. പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലൈഡ് ഷോ കാണാവുന്നതാണ്. ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ
81 comments:
ഞാന് കണ്ട ചെറായി മീറ്റ്
അപ്പു, നല്ലൊരു റിപ്പോര്‍ട്ടിംഗ്. ...മണിയുടെ ഇരട്ട ശബ്ദത്തിലെ ഗാനാലാപനം മാത്രം വിട്ടു പോയില്ലേ എന്നൊരു സംശയം ...അപ്പൂന്റെ മകന്‍ ഭയങ്കര ചിരിയായിരുന്നു ആ സമയത്ത്....
അവിടെ പങ്കെടുത്ത സദസ് നമ്മുടെ സാമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു. ജോലിക്കാര്‍, വിദ്യാര്‍ദ്ധികള്‍, ടെക്നിക്കല്‍ വിദഗദ്ധര്‍, എഞ്ചിനീയര്‍മാര്‍, ഡൊക്റ്റര്‍മാര്‍, അദ്ധ്യാപകര്‍, കുടുംബിനികള്‍....അങ്ങനെ നാനാതുറകളില്‍ നിന്നും വന്നവര്‍.
ങ്ഹീ...
എന്നേപ്പോലെയുള്ള ‘പാവം’ ബിസിനെസ്സുകാരെ വിട്ടു കളഞ്ഞേ..
ങ്ഹീ...
അപ്പൂ..
കാണാനും പരിചയപ്പെടാനുമായിരുന്നെങ്കിലെന്നാഗ്രഹിച്ച ഒരു പാടു പേര്‍...
ഏതായാലും നല്ല റിപ്പോര്‍ട്ട്..
മനസു നിറഞ്ഞ സന്തോഷം.. :)
വലയിലിരിക്കുന്നത് ബ്ലോഗേര്‍സ് ആണോ?
എന്ത് ചെയ്യാം നിര്‍ഭാഗ്യകരം .പങ്കെടുക്കാന്‍ പറ്റിയില്ല പ്രവാസികളുടെ ഒരു കാര്യമേ
എന്തിനധികം ഒരു പോസ്റ്റു തന്നെ ധാരാളം.
ഒരു പ്രവാസിയായാ എനിക്ക് അങ്ങനെ ഒരു ഭാഗ്യം കൂടി നഷ്ടമായി..ആ ഒത്ത് ചേരലില്‍ ചേരാന്‍ പറ്റിയില്ലല്ലൊ??
ഫീകർന്മാരേ...ബൂലോഗത്തിന്റെ പലഭാഗത്തു നിന്നായി കുഴിബോബ് വച്ച് പൊട്ടിക്കുന്നത് മാതിരി പൊട്ടിക്കാതെ ഒരു ബ്ലോഗീന്നു പൊട്ടിച്ചാൽ അത് മാത്രം കാണാതിരുന്നാൽ മത്യല്ലോ സമാധാനത്തിന് ? മണിയുടെ ബ്ലോഗിലെ വറുത്ത മീനുള്ള സദ്യ ,ഇവിടെ മീറ്റിൽ പങ്കെടുത്തവരെ നേരിൽക്കാണാൻ തക്കതായ വിവരണം, ഹരീഷിന്റെ ബ്ലോഗിൽ വരാൻ പോകുന്ന വർണമനോഹര ചിത്രങ്ങൾ,ജോയുടെ വീഡിയോ.എല്ലാം കൂടി ഇട്ട് പീഡിപ്പീര്..! മീറ്റിനു പങ്കെടുക്കാൻ കഴിയാത്തവരെ അങ്ങ് ദത്തെടുക്കണ്ണന്മാരേ :(
ആശയപരമായും ആവേശപരമായും ബ്ലോഗിൽ നാലു മൂലക്കുമിരിക്കുന്നവരെ ഒറ്റയടിക്കുപിടിച്ചെടുത്ത ചിത്രത്തിൽത്തുടങ്ങി എല്ലാം മനോഹരമായി ചെയ്തിരിക്കുന്നു.ഫോട്ടോകളിലൂടെ ചടങ്ങുകൾക്കൊക്കെ കൃത്യമായ അച്ചടക്കം കാണാൻ കഴിയുന്നുണ്ട് .മീറ്റിനു സംബന്ധിച്ചവർക്കും,സംബന്ധിപ്പിച്ചവർക്കും ഒക്കെ വല്യ വല്യ സലാംസ്.
പുറത്ത് നിന്ന് കൃത്യമായി വീക്ഷിക്കുന്ന ഒരോ ബൂലോഗനും എത്രത്തോളം എഫർട്ടൊക്കെ ഒരോ സംഘാടകരും ഇതിനു വേണ്ടി ചിലവാക്കിയിട്ടുണ്ടെന്ന് മനസിലാകുന്നുണ്ട്. നെഗറ്റീവ് എനർജിയുടെ അതിപ്രസരമുണ്ടായിട്ടും വിവാദപരമായ പ്രസ്താവനകൾ ഇറക്കാതെ അത്യന്തം ക്ഷമയോടെ പ്രവർത്തിച്ച് വിജയിപ്പിച്ച അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ..!
അപ്പുവേട്ടാ...
പ്രതീക്ഷിച്ചതു പോലെ മണോഹരമായ ഒരു വിവരണം തന്നെ. (പ്രതീക്ഷിച്ചതിനു വിരുദ്ധമായി ചിത്രങ്ങള്‍ കുറവാണെന്ന് മാത്രം)
മീറ്റ് ഭംഗിയായി നടന്നു എന്നത് സന്തോഷകരമായ വാര്‍ത്ത തന്നെ.
:)
മീറ്റിനെക്കുറിച്ചുള്ള വളരെ നല്ല വിവരണം അപ്പു. കുറച്ചു ഫോട്ടോസിന്റെ കുറവ് ഉണ്ട്. അത് ഹരീഷ് ഇടുമെന്ന് കരുതുന്നു.
പിന്നെ മീറ്റില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് കണ്ടു. ഈ ആഫ്രിക്കയില്‍ ഇരിക്കുന്ന എന്റെ പേരെങ്ങിനെ പങ്കെടുത്തവരുടെ ലിസ്റ്റില്‍? ദൈവമേ, ഇനി ഏതെങ്കിലും അനോണി
ബ്ലോഗ് മീറ്റ് കലക്കാന്‍ വേണ്ടി എന്റെ പേരില്‍ അവിടെ കയറിക്കൂടിയതാണോ ? വിടരുത് പിടിയവനെ :)
നല്ല reporting ..നന്നായി ആസ്വദിച്ചു .. എത്താന്‍ പറ്റാത്തതില്‍ ശരിക്കും ദു:ഖം തോന്നി
അപ്പു, വിവരണം അസലായി.നല്ല ഭാഷ.
ഓര്‍മ്മയുടെ ചിമിഴില്‍ സൂക്ഷിച്ച് വയ്ക്കാന്‍ ഒരു കൂട്ടായ്മ.
നന്ദി....നന്ദി...
:-)
‘ചേറായി മീറ്റി’നെക്കുറിച്ചുള്ള ഹൃസ്വവും സമഗ്രവുമായ ലേഖനം. വളരെ നന്നായി. പരിപാടികളും വളരെ ഭംഗിയയി കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
--
പൈങ്ങോടന്‍ എന്നുള്ളത് പോങ്ങുമ്മൂടന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ
അപ്പുമാഷെ,
എല്ലാരെയും നേരില്‍ കണ്ട സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
സന്ദര്‍ശനങ്ങള്‍ക്ക് എല്ലാര്‍ക്കും എന്റെ വുക്തി പരമായ നന്ദി പറയുന്നു,പരിചയപ്പെടാന്‍ ഒരു അവസരം തന്നതിന്.
അപ്പൂ,
നന്നായി ഈ റിപ്പോർട്ട്.
അഭിനന്ദനങ്ങൾ.
നിങ്ങളെല്ലാം പോയിക്കഴിഞ്ഞ്, ഞാൻ അങ്കിളും ആന്റിയുമൊത്ത് റിസോർട്ടിലെ ഉമ്മറത്തിരുന്ന് ഒരുപാടു വർത്തമാനം പറഞ്ഞു. ഡോക്ടറും നാസും ഇടയ്ക്കെത്തി. സൂര്യൻ കടലിലേയ്ക്കിറങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റു.അവരെല്ലാം അവിടെയാണ് താമസം.
ചെറായിലെ വീട്ടിൽ നിന്നും അതിരാവിലെ പോന്നതാണ്.
ഒരുപാടു ജോലിയുണ്ട്.
മനസ്സില്ലാ മനസ്സോടെ ഞാൻ യാത്രയായി.
ഇന്നു രാവിലെ ഞാൻ കോട്ടയത്തേയ്ക്കു പോന്നു.
ഇന്നലെയും ഇന്നുമായി പല ബ്ലോഗർമാരും വിളിച്ചു. മാണിക്യം... ഗീതാഗീതികൾ... അങ്ങനെ പലരും .കാന്താരിക്കുട്ടിയുമായും സംസാരിച്ചു.
ഓ സമയം വൈകി.
രാത്രി പത്തിന് കണ്ണൂർക്ക് പോവണം.ട്രെയിൻ തിരുവനന്തപുറത്തുനിന്നും കോട്ടയത്തെയ്ക്കു കൂകിവിളിച്ചു വരുന്നുണ്ട്....
ഞാനിനി മറ്റന്നാൾ ബൂലോകത്തെ ബാക്കി പോസ്റ്റുകൾ പരതാം.
നന്ദി.എല്ലാവർക്കും.
ചെറായി.. ഹൃദയങ്ങളുടെ സംഗമം...
@ഹരീഷ്: പാവം ബിസിനസ്സുകാരോ? മീറ്റില്‍ ആകെ രണ്ടു പാവങ്ങളേ ഉണ്ടായിരുന്നുള്ളൂ..പാവത്താനും പാവപ്പെട്ടവനും.:-)
ചേറായി മീറ്റിന്റെ വളരെ പെട്ടെന്നുള്ള ഒരു പോസ്റ്റാണെങ്കിലും ഏതാണ്ട് സമഗ്രമായിത്തന്നെ
കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.
വളരെ നല്ല റിപ്പോര്‍ട്ട്. ശാരീരികാസ്വാസ്ഥ്യമുള്ളതിനാല്‍ പങ്കെടുക്കാനായില്ല. വലിയ നഷ്ടമായെന്ന് ഇപ്പോള്‍ തോന്നി. എല്ലാവരേയും നേരില്‍ കാണുക എന്നത് ഒരു സ്വപ്നം തന്നെയായിരുന്നു.
ഇനിയും ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമല്ലോ.
രണ്ട് പ്രാവശ്യം വന്ന് കൈ തന്നതാ.എന്നിട്ടിപ്പോ...!
എനിക്കിത് തന്നെ കിട്ടണം.
നന്ദി, നല്ലൊരു വിവരണത്തിന്.......!
അങ്ങനെ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തു നിന്നിറങ്ങി ഭൂമിമലയാളത്തില്‍ കണ്ടുമുട്ടിയതിന്റെ ത്രില്ലിലാണിപ്പോള്‍.ഇതൊരു കൂട്ടായ്മയായി വളരേണ്ടതുണ്ടു.ഇതിനു മുന്‍ കൈയെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു.
-പിന്നെ ,താങ്കള്‍ എഴുതിയതിനു ചെറിയൊരു തിരുത്തുണ്ടു-ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവാണു(ഡയറക്റ്ററല്ല)ഞാന്‍.
അപ്പൂ ഈ മീറ്റ് ആഗസ്റ്റ് 9 നു ആയിരുന്നെങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിച്ചു .
സജി
അപ്പൂ,
വളരെ തന്മയത്വമാർന്ന വിവരണം.പങ്കെടുക്കാത്തവർക്കും സംഭവങ്ങൾ ഒന്നു കൂടി ഓർമ്മയിൽ കുറിയ്ക്കാൻ ഇടയാക്കി.
ഓ.ടോ:“അദ്യാക്ഷരി”യുടെ കർത്താവിനെ ജീവനോടെ കണ്ട സംഭവം ഒരിയ്ക്കലും മറക്കുമെന്നു തോന്നുന്നില്ല...
നന്ദി..ആശംസകൾ!
good one..
നല്ല റിപോര്‍ട്ട്.
ആശംസകള്‍..
ആ വേലിക്കു പുറകിൽ നിന്നു നോക്കുന്നതാരാ?
അനോണിബ്ലോഗർമാരാണോ? ;)
നന്നായിരുന്നു ആ സംഗമം, നന്നായിരിക്കുന്നു ഈ വിവരണം.
എല്ലാവരെയും നേരിട്ട് കാണാനും പരിചയപ്പെടാനും അവസരം കിട്ടിയതില്‍ വളരെ സന്തോഷം.
അപ്പു,
താങ്കളുടെ ആ ഗ്ലാമറുള്ളസുന്ദര മുഖം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു!
എല്ലാവരേയും കണ്ണു നിറയെ കണ്ടതിലും, മിണ്ടിയതിലും, മൂക്കു മുട്ടെ ഈറ്റിയതിലും അതൊക്കെ പൊസ്റ്റീയതിലും, പിന്നെ ഇങ്ങനെ ഓടി നടന്നു കമന്റുന്നതിലും, ഒക്കെ .. ഒരു വല്യ സന്തോഷം..
നല്ല റിപ്പോര്‍ട്ട്.. വളരെ നന്ദി
ഫോട്ടോകള്‍ കുറവായതെന്താണാവോ?!!
ട്രാക്കിങ്ങ്...
വായിക്കാന്‍ പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട് :)
അപ്പു,
ഈ പോസ്റ്റിനു വളരെ നന്ദി, ഇത്രയും വിശദീകരിച്ചെഴുതിയതിന്...
അപ്പുവേട്ടാ...ഈ ചതി വേണ്ടായിരുന്നു !! വരാന്‍ പറ്റാതെ ഇരിക്കുന്ന ഈ പാവത്തിനെ ഇങ്ങനെ ഒരു കമ്പ്ലീറ്റ് വിവരണ്ണം ഇട്ടു കൊതിപ്പികാന്‍ പാടില്ലായിരുന്നു !!!
മാഷെ..
ഇതില്‍ പങ്കെടുത്ത് വിജയിപ്പിച്ചതിന് എന്റെ പേരില്‍ നന്ദി പറയുന്നു. സീനിയെറെന്നൊ ജൂനിയെറെന്നൊ വകഭേദമില്ലാതെ,യാതൊരു പ്രതിഫലം ഇഛിക്കാതെ ഈ സ്നേഹ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബൂലോഗവാസി എന്ന നിലയില്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നു..!
ശരിക്കും ഈയൊരു സംഗമത്തിന്റെ ആദ്യതിരി കത്തിച്ചുവച്ച ശ്രീ അപ്പുവിന് നന്ദി പറയുന്നു.
ഒരു കാര്യം, ഭാവിയില്‍ ഒരു ബ്ലോഗേഴ്സ് സംഗമം നടക്കുകയാണെങ്കില്‍ എന്തുകൊണ്ടും ആ സംഗമത്തിന് ഈ ചെറായി സംഗമം ഒരു മാതൃകയായിരിക്കുമെന്ന കാര്യത്തില്‍ അശ്ശേഷം സംശയമില്ല..
ഒരിക്കല്‍ക്കൂടി ഈ സംഗമത്തില്‍ പങ്കെടുത്തവരും പങ്കെടുപ്പിക്കാനായി പ്രവര്‍ത്തിച്ചവര്‍ക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍.
അപ്പൂട്ടാ..ഒരാഗ്രഹം ഈ ഗ്രൂപ്പ് പടത്തില്‍ ഓരൊത്തരുടെ അടുത്തും മൌസ് കൊണ്ടുവന്നാല്‍ ആ ആളുടെ പേര് തെളിഞ്ഞുവരുന്നരു വിദ്യയുണ്ടല്ലൊ അത് ഏതെങ്കിലും ബൂലോഗവാസിയെക്കൊണ്ട് ചെയ്യിപ്പിക്കുകയാണെങ്കില്‍.......
ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും, ഭാവുകങ്ങള്‍, അഭിവാദ്യങ്ങള്‍.
nannayittundu vivaranam kto.....
അപ്പൂ...പങ്കെടുക്കാഞ്ഞതിൽ വിഷമം തോന്നുന്നു..കുത്തിതിരുപ്പുകൾക്കും പാരവെയ്പ്പുകൾക്കും അപ്പുറം മീറ്റ് ഒരു വൻ വിജയമാക്കിത്തീർത്ത സംഘാടകർക്കോരോത്തർക്കും അനുമോദനങ്ങൾ..
അപ്പു മാഷെ,
പോസ്റ്റ് നന്നായി....അഭിനന്ദനങ്ങള്‍....
“ചാണക്യനെക്കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഒരു പഞ്ചപാവത്താന്‍!“-ഹിഹിഹിഹിഹിഹി...അതിഷ്ടായി....:)
മാഷിന്റെ ഐഡിയയില്‍ നിന്നല്ലെ ഇത്തരമൊരു മെഗാഹിറ്റ് സൌഹൃദകൂട്ടായ്മക്ക് തുടക്കം കുറിച്ചത്..നന്ദി മാഷെ..ഒരായിരം നന്ദി.....
അപ്പൂസ്... കുടുംബത്തിൽ ഒരു കല്യാണത്തിനു എല്ലാരും ഒത്തുകൂടിയതുപോലെ ആയിരുന്നു എനിക്ക് തോന്നിയത്.. :)
നന്ദി..
എന്ത് മാത്രം എഫര്‍ട്ട് എടുത്തിട്ടുണ്ടേന്ന് മനസ്സിലാക്കുന്നത് കൊണ്ട് സംഘാടകര്‍ക്ക് മുന്‍പില്‍ തല കുനിക്കുന്നു.
(കൂടേ ഓടി നടക്കാനും കൂട്ടമായ് മാറാനും കഴിയാത്തതിലുള്ള സങ്കടവും).
അപ്പൂസെ,
ഫോട്ടൊകളാണ് കൂടുതല്‍ പ്രതീക്ഷിച്ചത്. വഴിയേ വരുമായിരിക്കും അല്ലേ?
പതിവ് പോലെ നല്ല വിവരണം.
താങ്ക്സ്
-
നന്നായിട്ടുണ്ട് അപ്പൂ, നല്ല വിവരണം..
ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍ എക്സ്പ്രസ്സിന്റെ അഭിനന്ദനങ്ങള്‍.
പടങ്ങളെല്ലാം അടിപൊളി.
ഗ്രൂപ് ഫോട്ടോയ്ക്ക് പ്രത്യേക നന്ദി!
അപ്പു,
ഇപ്പൊ എനിക്ക് മനസ്സില്ല.
ഈ കലക്കന്‍ ഗ്രൂപ്പ് ഫോട്ടൊ എന്റെ മനം
കമ്പ്ലീറ്റ്ലി കവര്‍ന്നിരിക്കുന്നു.
വിവരണം അത്യുഗ്രന്‍. എങ്ങനെ ഇത്ര
വിവ്വിശദമായി ‘ഠപ്പോ‘ന്ന് എഴുതുന്നു !
അപ്പുവേട്ടാ നല്ല വിവരണം.... മീറ്റാനും പരിചയപ്പെടാനും കഴിഞ്ഞല്ലോ... നന്ദി.... :)
അപ്പുവേട്ടാ
നോ കമന്റ്സ്.........
നല്ല വിശദമായ ഭംഗിയായ റിപ്പോര്‍ട്ട്.
നാട്ടിലൊന്നു കൂടിയാലോ എന്ന അപ്പുവിന്റെ ആ രണ്ടുമൂന്നു വാക്കുകളില്‍ നിന്നല്ലേ ഇതിനു തുടക്കം. ഒരുപക്ഷേ ആരും അന്നു പ്രതീക്ഷിച്ചിരിക്കില്ല, ഇത്രയേറെ ഭംഗിയായി, ഇത്രയേറെ വിജയമായി ഇതു നടക്കുമെന്നു്. ഇല്ലേ? ശരിക്കും സന്തോഷമുണ്ട്.
മീറ്റ് കഴിഞ്ഞ് അടുത്ത ദിവസം ഞാന്‍ ഹരീഷിനെ വിളിച്ചിരുന്നു. ഹരീഷ് പറഞ്ഞതെന്താണെന്നോ, ചേച്ചീ, സന്തോഷം കൊണ്ടെനിക്കു വീര്‍പ്പുമുട്ടുന്നു, കമെന്റ് എഴുതാന്‍ പോലും പറ്റുന്നില്ലെന്ന്.
എല്ലാവരുടേയും സ്ഥിതി ഇതുതന്നെയായിരുന്നില്ലേ?
ഇതിപ്പോ എങ്ങനാ ഒരു കമന്റിടുക?
അതിനുള്ള യോഗ്യതയൊന്നും എനിക്കില്ലല്ലോ!
എനിക്ക് കൊച്ചിലേ മുതലുള്ള ഒരു സ്വഭാവമാ ഉണ്ണാനിരുന്നാല്‍ ഏറ്റവും ഇഷ്ടമുള്ള കറി ഒടുവില്‍ തിന്നുക ഇന്നും അതു മാറീട്ടില്ലാ അതു തന്നാ ഈ കാണുന്നതും ചെറായ് ചെറായ് ചെറായ് ....
അപ്പുന്‍റ്റെ ഓര്‍മ്മചെപ്പില്‍ ഇന്നലെ തന്നെ തലയിട്ടു, വായിച്ചു അവിടെ മാറ്റി വച്ചു ഒരു ഉറക്കവും കൂടി കഴിഞ്ഞ് ഒന്നും കൂടീ വായിച്ചു പിക്കാസോ അരിച്ചു പെറക്കി. കാണണം എന്നു ആശിച്ച കുറെ മുഖങ്ങളെ കണ്ടു...
എന്താ ഇപ്പൊള്‍ പറയുക?..
ഈ പടങ്ങളും പോസ്റ്റും കാണുകയും വായിക്കുകയും ചെയ്ത എനിക്ക് മനസ്സില്‍ ഇത്രയേറേ സന്തോഷം തോന്നുന്നു എങ്കില്‍ അവിടെ നേരിട്ട് എത്തിയവരുടെ ആനന്ദത്തിന്റെ അളവെത്രയെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു...
അറബിക്കടലിനക്കരെയിരുന്നു ഈ സംഗമത്തിനു വാനം കോരിയ അപ്പൂനെ എന്തു പറഞ്ഞാ അഭിനന്ദിക്കുക ? ബുലോകമനസ്സുകളില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു സുദിനം!
മനസ്സു കൊണ്ടു പങ്കെടുത്ത എന്റെ അഭിവാദനങ്ങള്‍..
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാം അനുമോദനങ്ങള്‍...
ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും മീറ്റ് നടന്നതില്‍ സന്തോഷിയ്ക്കുന്നു.ഇനിയും ഇതുപോലെ സംഗമിയ്ക്കാന്‍ അവസരം ഉണ്ടാകട്ടെ!
വളരെ ഹൃദ്യമായ ഒരു മീറ്റ് വിവരണത്തിന് നന്ദി
വരാൻ കഴിയില്ലല്ലോ എന്ന് ആദ്യം വിഷമം തോന്നിയിരുന്നു. പക്ഷെ ഓരോ പോസ്റ്റുകളായി വായിക്കും തോറും അവിടെ ഉണ്ടായിരുന്ന അതേ പ്രതീതി. ദാ ഈ പോസ്റ്റിലൂടെ, പരിചിത വഴികളിൽ ഒരിക്കൽ കൂടിയൊരു പ്രയാണം. എല്ലാത്തിനും മേലേ സന്തോഷം തരുന്നത്, ഇതൊരു വൻ വിജയമായി എന്നതു തന്നെ. സംഘാടകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. കുത്തൊഴുക്കിൽ, ഒഴുക്കിനെതിരെ നീന്തിക്കയറി വിജയിച്ചവർ!!
അപ്പു വിവരണം നന്നായിരിക്കുന്നു.
ആശംസകള്‍...
എല്ലാം വളരെ ഭംഗിയായി നടന്നതില്‍ അതിയായ സന്തോഷം;
കൂട്ടത്തില്‍ കൂടാന്‍ പറ്റാതിരുന്നതില്‍.. പറയാനാവാത്ത സങ്കടം.
:(
appu kanda cherayi meet ugran
എല്ലാം ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു സല്യൂട്ട് . വരാന്‍ കഴിയാത്തതില്‍ ഉള്ള അസൂയ , സങ്കടം , etc ... രേഖപ്പെടുത്തിക്കൊള്ളട്ടെ !വിശദമായ വിവരണത്തിന് നന്ദി.കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു . മീറ്റില്‍ സംബന്ധിച്ചവരുടെ പേരും മറ്റു ഫോട്ടോകളും എവിടെ ലഭിക്കും എന്നറിയാന്‍ ആഗ്രഹം ഉണ്ട് .
അബ്ക്കാരി ഈ പോസ്റ്റ് സന്ദര്‍ശിക്കൂ
അപ്പൂ എന്റെ ഫോട്ടോ ഐഡന്റിഫൈ ചെയ്തിരിക്കുന്നത് ഒഴിവാക്കാമോ? ഗ്രൂപ്പ് ഫോട്ടോ മാറ്റണമെന്നല്ല; അതിന്റെ താഴെ എന്റെ പേര് ലേബൽ ചെയ്തിരിക്കുന്നതുമാത്രമാണ് ഒഴിവാക്കാൻ അഭ്യർത്ഥന.
അപ്പു സിബുവിന്റെ പരാതി ഉള്‍ക്കൊണ്ടാല്‍ അതു കണ്ട് പലരും അതേപോലെ ആവര്‍ത്തിച്ചെന്ന് വരും. ടാഗുകള്‍ ഒഴിവാക്കേണ്ട ഒരാവശ്യവും ഇല്ല. ഈ പോക്കിനായാല്‍ ഹരീഷിന്റെ വീഡിയോയും ചിത്രങ്ങളും എങ്ങിനെയാണ് വെളിച്ചം കാണിക്കുക. ഇതേ സിബു പണ്ട് ഫ്ലിക്കറില്‍ കൊച്ചിയില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റിലെ ചിത്രം തലകള്‍വെട്ടി പേര് കാണിച്ചിരുന്നു.
'അപ്പോഴേ പറഞ്ഞില്ലേ' എന്നു ബെർലി ഇരുന്നു ചിരിക്കുന്നപോലെ എനിക്കിപ്പോ തോന്നുന്നു. ബെർളിയുടെ പോസ്റ്റിനു ശേഷം ഐഡന്റി, ഫോട്ടോ എന്നിവ പരസ്യമാക്കുന്നതിൽ ജനങ്ങൾ അൾട്രാ സീരിയസ് ആവും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.
പബ്ലിക്ക് ആയി ഇട്ട ഫോട്ടോയിലെ ലേബൽ എടുത്തുമാറ്റൂ എന്നു ആരെങ്കിലും റിക്വസ്റ്റ് ചെയ്യുമ്പോൾ അത് ഓണർ ചെയ്യുന്നത് ഒരു ബേസിക് മര്യാദമാത്രമായേ എനിക്ക് കാണാനാവുന്നുള്ളൂ.
ഹരീഷിന്റെ വീഡിയോയും ആൽബവും പരസ്യപ്പെടുത്തുന്നതിൽ എനിക്ക് പരാതിയില്ല. അതിൽ ഇന്നയാൾ ഞാനാണെന്നു കാണിച്ച് ലേബലിടുന്നതിനോട് മാത്രമാണ് വിഷമമുള്ളത്.
ഞാനിട്ട ലേബലുകളിൽ ഏതാണ് ഒഴിവാക്കേണ്ടത് എന്നുപറഞ്ഞാൽ ഒഴിവാക്കാവുന്നതേ ഉള്ളൂ.
ചന്ദ്രേട്ടാ,
ഫോട്ടോയ്ക്കുതാഴെയുള്ള പേരു മാറ്റാമോ എന്നു ഒരു വ്യക്തി ചോദിച്ചാല്‍ തീര്‍ച്ചയായും അത് മാറ്റണം എന്നാണ് എനിക്ക് അഭിപ്രായം. സിബു പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു.
അപ്പൂ. വളരെ നന്ദി.
അപ്പൂ,
വിവരണം വളരെ നന്നായി.
ഇതിൽ കൂടാൻ കഴിയാഞ്ഞതിൽ വളരെയധികം വിഷമം തോന്നുന്നു.
കുറച്ചു ഫോട്ടോകള്‍ പിക്കാസയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
അപ്പുവേട്ടാ നന്നായി.
അപ്പൂ, ഞാൻ വൈകിപ്പോയി...
മീറ്റിന്റെ പോസ്റ്റുകൾ ഒന്നൊന്നായി വായിച്ചുവരുന്നതേയുള്ളൂ. രണ്ടുമൂന്നുദിവസമായി മറ്റു ചില തിരക്കുകൾ...
നാലാൾ കൂടുന്ന പരിപാടികളിൽനിന്നൊക്കെ കഴിയുന്നതും വിട്ടുനിന്ന് വീട്ടിൽ ഒതുങ്ങിക്കൂടിയിരിയ്ക്കാൻ മാത്രം താല്പര്യപ്പെടുന്ന എന്നെ ഈ മീറ്റിലേയ്ക്കെത്തിച്ചത് അപ്പുവിന്റെ നിരന്തര പ്രോത്സാഹനവും, മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകൾക്ക് ബ്ലോഗർമാരിൽനിന്നുണ്ടായ ആവേശകരമായ പ്രതികരണങ്ങളുമാണ്.വേണോ വേണ്ടയോ എന്ന് ശങ്കിച്ചിരുന്ന ഞാൻ അറിയാതെ ആ ആവേശക്കടലിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.
നിരക്ഷരനേയും പിരിക്കുട്ടിയേയും ലതിച്ചേച്ചിയേയും മാത്രമേ ഇതിനുമുൻപ് കണ്ടിട്ടുള്ളൂ എങ്കിലും അദ്യകാഴ്ചയിൽതന്നെ മറ്റു പല മുഖങ്ങളേയും തിരിച്ചറിയാൻ സാധിച്ചു. (സങ്കല്‍പ്പത്തിലുണ്ടായിരുന്ന പല രൂപങ്ങളും മാറിമറിഞ്ഞു എന്നത് മറ്റൊരു രസകരമായ വസ്തുത) :)
തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോഴോ, ചിരപരിചിതരെപ്പോലെയുള്ള സംസാരവും പെരുമാറ്റവും! ഇത്തരമൊരു അനുഭവം ബൂലോകത്തിൽ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് ലഭിക്കുക?
ഔപചാരികതയുടെ കെട്ടുപാടുകളൊന്നുമില്ലാതെ,
എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ചിലവിട്ട ആ ഏതാനും മണിക്കൂറുകൾ പകർന്നുനൽകിയ ഉന്മേഷത്തോടെ ചെറായിയിൽ നിന്നു മടങ്ങുമ്പോൾ, ജീവിതം ജീവിയ്ക്കേണ്ടതെങ്ങനെ എന്നതിന്റെ നേർക്കാഴ്ച്ചയായ മണിസാറിനേയും കുടുംബത്തേയും മനസ്സിൽ കൂടെ കൂട്ടുമ്പോൾ, ഞാൻ ഓർത്തു: ഇതിൽ പങ്കെടുക്കാതിരുന്നെങ്കിൽ അത് തീർച്ചയായും ഒരു നഷ്ടമായേനേ എന്ന്.... ആരുടെയും പേരെടുത്തു പറയുന്നില്ല, എല്ലാ സുഹൃത്തുക്കൾക്കും ഒരുപാടൊരുപാട് നന്ദി...ആ നല്ല നിമിഷങ്ങൾക്ക്...
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?
ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
പ്രിയപെട്ട എല്ലാര്‍ക്കും
വളരെ പ്രിയപെട്ട ഒരു ബന്ധു വല്ലാത്ത ഒരു സ്ഥിതിയില്‍ ആസ്പത്രിയിലെ ന്യൂറോ ഐ സി യൂ വില്‍ ആയത് കാരണം വീട്ടിലുള്ളവര്‍ മുഴുവനും അവിടെ തന്നെ കഴിച്ചു കൂട്ടുകയാണു പ്രാര്‍ഥനയോടെ.. അത് കാരണം നാളുകള്‍ പോയതോ മീറ്റോ ഒന്നും ഓഅര്‍ത്ത് വയ്കാനോ ഒരാളെ വിളിയ്ക്കാനോ കഴിഞില്ല. മെയിലില്‍ കണ്ട ലിങ്കില്‍ നോക്കിയപ്പോഴാണു മീറ്റ് എന്ന് ഓഅര്‍ട്ഠ് പോയത് തന്നെ. എല്ലാം നല്ലവണ്ണം നടന്നു എന്ന് അറിഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ആരെങ്കിലും എല്ലാ മീറ്റിന്റെ ലിങ്കുകളും ഒന്ന് മെയില്‍ അയയ്ച്ചാല്‍ നന്നായിരുന്നു.
മീറ്റ് ഇത്രെം വന്‍ വിജയമാക്കിയതിന്റെ പിന്നിലുണ്ടായിരുന്ന എല്ലാര്‍ക്കും ഒരു ലാല്‍ സലാം.
അതുല്യ
നല്ലൊരു റിപ്പോര്‍ട്ടിംഗ്.
nandi..
Visit here for all meet related posts & Video
http://joekj.blogspot.com/2009/07/blog-post_29.html
അപ്പുവേട്ടാ, തിരുവന്തോരത്തുന്നിന്ന് വന്നവരുടെ കൂട്ടത്തില്‍പോലും എന്നെ ഉള്‍പ്പെടുത്താത്തത് എന്ത് ഗൂഡാലോചനയാണ്, പിന്നെ ക്ഷമിക്കണമെന്നു പറഞ്ഞതു കൊണ്ട് വെറുതെ വിടുന്നു. :)
വിവരണം നന്നായി.
പട്ടം പറത്തി അത് തെങ്ങില്‍ കുരുങ്ങിയപ്പോ കരയുന്ന ചേട്ടന്റെ പടം ഞാന്‍ ഇടുന്നുണ്ട് :)
മധുര പ്രതികാരമായി, എന്നോടു കളിച്ചാല്‍ ദിങ്ങിനിരിയ്ക്കും
ഫോട്ടോയും വീവരണങ്ങളും നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
അപ്പു
ഈ ആദി മദ്ധ്യാന്തവര്‍ണന എന്നു പറ യുമ്പോലെ ഉണ്ട്, അപുവിന്റെ വിവരണം.
ഒന്നും കാണാത്തവന് എല്ലാം കണ്ടു എന്ന അനുഭവമുണ്ടാക്കുക, അതാണ്സത്യമായും ഉണ്ടായത്.
തൊടുപുഴ മീറ്റില്‍ തുടങ്ങി ചേറായി മീറ്റില്‍ വരെ എത്തിയതും അതിനിടയിലുണ്ടായ മാന്‍ മേഡ് പ്രതിസന്ധികളും വായിക്കുന്നുണ്ടായിരുന്നു.
പ്രതിസന്ധികളോടെ ഭാരവാഹികള്‍ അനുവര്‍ത്തിച്ച് വേറിട്ട നയത്തെ ശ്ലാഖിക്കുന്നു.
പരസ്പരം അസഭ്യം പറയുക മലയാളം ബ്ലോഗേഴ്സിന്റെ ഒരു സ്ഥിര ശൈലിയാണോ എന്നു തോന്നലിന് ചെറായി ബ്ലോഗു മീറ്റ് ഒരു വഴിത്തിരിവ് ആകുന്നു എന്നു തോന്നുന്നു.
അത്യന്തം ശ്രമകരമായ ഈ സംരഭത്തിന്റെ സംഘാടകര്‍ക്കു നന്ദി മാത്രം പറഞ്ഞാല്‍ പോര,ബ്ലോഗ് ഒരു കൂട്ടായ്മയാണ്‍് എന്നു പറഞ്ഞിരുന്നതിന് ഒരു യഥര്‍ഥ മാനം ഒരുക്കീയവര്‍ ബ്ലോഗിനൊരു പുതിയ ചരിത്രം കൂടി എഴുതിയവരാണ്‍്. കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല.
ഹരീഷ്, ലതി, സുഭാഷ്, അനില്‍, നാട്ടുകരന്‍, ജോ, നിരക്ഷരന്‍ തുടങ്ങി (ആരുടെയെങ്കിലും പേരു വിട്ടുപോയെങ്കില്‍ കൂട്ടിച്ചേര്‍ത്തു വായിക്കണേ എന്നപേക്ഷിക്കുന്നു) ഇതിന്റെ മുന്നണി പടയാളികര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ച് അപ്പുവിനേ പോലെയുള്ളവര്‍ക്കും കലവറയില്ലാത്ത അഭിനന്ദനങ്ങള്‍.
ഇനി എന്നാണ്‍് മീറ്റ്, ഡിസംബറില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ തീര്‍ശ്ചയായും ഉണ്ടാകും.
ഒരോഫ്
അപ്പു, എന്റെ WP ബ്ലോഗില്‍ നിന്ന് ഈ പോസ്റ്റിലേക്ക് കമന്റിടാന്‍ കഴിയുന്നില്ലല്ലോ.
http://indiablooming.com/
എന്നാല്‍ ചിലരുടെ പോസ്റ്റുകളില്‍ ഇടാം.
എന്താണ്‍് പ്രശ്നമെന്നാല്‍ അറിയിക്കുമല്ലോ. എന്റെ മെയിലിലോ അപ്പുവിന്റെ സൌകര്യം പോലെ അറിയിക്കുമല്ലോ
സസ്നേഹം
പ്രസന്ന
അപ്പൂ
ഞാന്‍ അഭിനന്ദനം പറഞ്ഞില്ലായിരുന്നോ? വായിച്ചെങ്കിലും കമന്റാന്‍ മറന്നോ എന്ന് ഓര്‍മ്മയില്ലാത്തതു പോലെ...:)
നല്ല സമഗ്ര വിവരണം
അപ്പു കണ്ട ചേറായി മീറ്റിന്റെ വിശദമായ വിവരണത്തിലൂടെ ഞാനും അവിടെ ഉണ്ടായിരുന്നു എന്നെ തോന്നി. എല്ലാവരെയും പരിചയപ്പെട്ടെന്ന് തോന്നി. ഒരു വൻ സൌഹൃദസംഗമത്തിന്റെ അനിവാര്യമായ വിജയം.
ഈ വിശദമായ പോസ്റ്റിന് നന്ദി.
സമഗ്രമായ ഒരു എഴുത്ത്.പലപ്പോഴും കമന്റുകളിലൂടേയും ചാറ്റുകളിലൂടെയും മാത്രം പരിചയപ്പെട്ടിട്ടുള്ളവർ തമ്മിൽ കാണുമ്പോൾ അപരിചിതത്വത്തിന്റെ വരമ്പുകൾ പെട്ടെന്ന് ഇല്ലാതാവുന്നതും പെട്ടെന്ന് സൌഹ്റുദങ്ങൾ ഉടലെടുക്കുന്നതും മുൻപത്തെ മീറ്റുകളിൽ കണ്ടിട്ടുള്ളതു കൊണ്ട് എഴുത്തിലൂടെ കണ്ണോടിക്കുമ്പോൾ എല്ലാം മനക്കണ്ണീൽ കാണാൻ പറ്റുന്നുണ്ട്.നന്ദി അപ്പു.
ചെറിയ നരയുള്ള മീശയുമായി നിരക്ഷരന്‍ വന്ന് കൈ പിടിച്ച് ഞെരിച്ചു എന്നൊക്കെ എഴുതിയതുകാരണം ഇനി ഈ ബ്ലോഗില്‍ വരനോ വേണ്ടയോ എന്ന് ഞാന്‍ കാര്യായിട്ട് ആലോചിച്ചുകൊണ്ടിരിക്കുവാ... :)
Post a Comment