ഫ്ലാറ്റുകളില്‍ തളയ്ക്കപ്പെട്ട കൊച്ചുജീവിതങ്ങള്‍

>> Tuesday, February 6, 2007

മനൂന്‌ രണ്ടര വയസ്സായി

അവന്‍ ഇടയ്ക്കൊക്കെ പറയും "അപ്പാ, മനൂന്‌ നാട്ടീപോണം"< എന്തിനാ മനു നാട്ടില്‍ പോകുന്നേ?" മനൂന്‌ തോട്ടില്‍ കളിക്കണം, മണ്ണപ്പം ചുടണം....പിന്നെ... കുളത്തില്‍ കല്ലെറിയണം..." കഴിഞ്ഞ അവധിക്കാലത്തെ ഓര്‍മ്മകളാണ്‌ മനുവിന്റെ മനസ്സില്‍. “മനൂനെ അപ്പ മംസാര്‍ പാര്‍ക്കില്‍ കൊണ്ടുപോകാല്ലോ...അവിടെ വെള്ളത്തിലിറങ്ങി കളിക്കാം." കുഞ്ഞുമനസ്സ്‌ മാറ്റാന്‍ പറ്റുമോ എന്ന് ഞാന്‍ ശ്രമിച്ചുനോക്കി. “വേണ്ടാ....കുഞ്ഞിന്‌ എമിറേറ്റ്‌സ്‌ പ്ലെയിനില്‍ കയറി നാട്ടില്‍ പോയാല്‍ മതി....." “ശരി, നമ്മള്‍ക്ക്‌ ചേച്ചീടെ സ്കൂള്‍ അടയ്ക്കുമ്പോള്‍ നാട്ടില്‍ പോകാം കേട്ടോ..." “വേണ്ടാ, ചേച്ചി വരണ്ടാ.....അപ്പേം മനൂം മാത്രം പോയാമ്മതി....."അവന്‍ കരച്ചിലിന്റെ വക്കിലെത്തിയിരിക്കുന്നു. “അപ്പാ, മനൂന്‌ സങ്കടം വരുന്നു.....എനിച്ചിപ്പം പോണം...." "കുഞ്ഞ്‌ കരയണ്ടാ..... നമ്മള്‍ക്കിപ്പോള്‍തന്നെ പോകാം...." അവനെ സമാധാനിപ്പിക്കാന്‍ ഒരു പതിവു കള്ളം പറഞ്ഞു. ഫ്ലാറ്റില്‍ വളരാന്‍ വിധിക്കപ്പെട്ട ഇതുപോലെയുള്ള കുഞ്ഞുങ്ങളുടെ ലോകം എത്ര പരിമിതമാണ്‌ അല്ലേ? നമ്മളില്‍ പലരുടേയും കുട്ടിക്കാലത്ത്‌ ഈ കുട്ടികള്‍ക്കിപ്പ്പ്പോഴുള്ള പല സൗകര്യങ്ങളും ഇല്ലായിരുന്നെങ്കില്ലും, ഒന്നോടിനടക്കാന്‍ ഒരു മുറ്റവും, ഒരു തുമ്പിക്കു പിന്നാലെ നടക്കാന്‍ പറമ്പും, കടലാസു വഞ്ചി ഒഴുക്കാന്‍ ഒരു കൊച്ചരുവിയുമൊക്കെ നമ്മളില്‍ പലര്‍ക്കും ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നില്ലേ? ഫ്ലാറ്റിലെ ലിവിംഗ്‌ റൂമില്‍ ഏസിയുടെ തണുപ്പില്‍ ടി.വി. യിലേക്ക്‌ കണ്ണും നട്ടിരുന്ന് സമയം കൊല്ലുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഇടവപ്പാതി ചന്നംപിന്നം പെയ്യുന്നതിന്റെ മര്‍മ്മരവും, പുലരിയിലെ കിളിപ്പാട്ടും, ഇളം പുല്ലിലെ തുഷാരവും എങ്ങനെ പരിചയമാവാന്‍? മിക്കദിവസങ്ങളിലും അഞ്ചുമണിവരെ ജോലിയും കഴിഞ്ഞ്‌ രണ്ടുമണിക്കൂര്‍ ദുബായ്‌ ഷാര്‍ജ റോഡിലെ ട്രാഫിക്കിലും തുഴഞ്ഞുനീങ്ങി വീട്ടിലെത്തുമ്പൊളായിരിക്കും മനൂസ്‌ ഒരാവശ്യവുമായി എത്തുന്നത്‌. "അപ്പാ....മനൂനെ വെളീല്‌ കൊണ്ടുപോവ്വോ....."? ഒരുപകല്‍ മുഴുവന്‍ നാലു ഭിത്തികള്‍ക്കുള്ളില്‍ സൈക്കിള്‍ ചവിട്ടിയും, റ്റോമും ജെറിയും കാര്‍ട്ടൂണ്‍ സീ.ഡി. അഞ്ചു പ്രാവശ്യം കണ്ടും അമ്മയോട്‌ വേണ്ടതിനും വേണ്ടാത്തതിനും വഴക്കുണ്ടാക്കിയും ഇരുന്നുമടുത്ത ഒരു കുഞ്ഞിന്റെ ആവശ്യമാണല്ലോ എന്നുകരുതി മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവനെ പുറത്തേക്ക്‌ ഒന്നു കൊണ്ടുപോയിട്ടു വരുമ്പോള്‍ ഞാനോര്‍ക്കാറുണ്ട്‌ ഈ പ്രായത്തില്‍ എനിക്കു സ്വയമായി നാട്ടിലെ എന്റെ വീട്ടുമുറ്റത്തേക്ക്‌ ഇറങ്ങുവാന്‍ ആരുടേയും സഹായം വേണ്ടിയിരുന്നില്ലല്ലോ എന്ന്. പ്രവാസ ജീവിതവും, അതുവഴിയുണ്ടാകുന്ന സാമ്പതികനേട്ടവുമൊക്കെ നല്ലതാണ്‌, ആവശ്യവുമാണ്‌. പക്ഷേ ആധുനിക നഗരജീവിതത്തിന്റെ തിരക്കില്‍പെട്ട്‌ നെട്ടോട്ടമോടുമ്പോള്‍ നമുക്ക്‌ നമ്മുടെ കുഞ്ഞുങ്ങളുടെ ലോകത്തേക്ക്‌ ഒരല്‍പനേരം ഒന്നിറങ്ങിച്ചെല്ലാം. അവരുടെ ബാല്യം അല്‍പ്പംകൂടി നിറമുള്ളതാക്കാം.

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ മനൂസ്സിനെ ഞങ്ങള്‍ പണ്ട്‌ കുട്ടിക്കാലത്ത്‌ തിമിര്‍ത്തുകളിച്ചിരുന്ന തോട്ടിലേക്ക്‌ പല ദിവസങ്ങളില്‍ കൊണ്ടുപോയി. പ്രായം ചെന്നപ്പോള്‍ തോടിന്റെ വീതി കുറഞ്ഞിരുന്നു, എങ്കിലും വെള്ളത്തിന്‌ ആ പഴയ കുളിര്‍മയുണ്ടായിരുന്നു. മനൂസും അവന്റെ ചേച്ചിയും ആ വെള്ളത്തില്‍ കല്ലെറിഞ്ഞും, ഇലയൊഴുക്കിയും, വെള്ളം തെറ്റിയും കളിച്ചപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ആ പഴയ കാലത്തേക്ക്‌ ഊളിയിടുകയായിരുന്നു. "പിള്ളാര്‍ക്ക്‌ പനിവന്നാല്‍ തന്നത്താന്‍ നോക്കിക്കോണേ....." എന്നൊരു വാണിംഗ്‌ ശ്രീമതി തന്നെങ്കിലും ഈ ദുബായ്‌ കുട്ടികള്‍ക്ക്‌ ഇത്രയെങ്കിലും ഭാഗ്യമുണ്ടായല്ലോ എന്നായിരുന്നു എന്റെ ചിന്ത.

"പിള്ളാര്‍ക്ക്‌ പനിവന്നാല്‍ തന്നത്താന്‍ നോക്കിക്കോണേ....." എന്നൊരു വാണിംഗ്‌ ശ്രീമതി തന്നെങ്കിലും ഈ ദുബായ്‌ കുട്ടികള്‍ക്ക്‌ ഇത്രയെങ്കിലും ഭാഗ്യമുണ്ടായല്ലോ എന്നായിരുന്നു എന്റെ ചിന്ത.
ഫ്ലാറ്റില്‍ വളരാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ലോകം എത്ര പരിമിതമാണ്‌ അല്ലേ? ചില ചിന്തകള്‍.

8 COMMENTS:

February 5, 2007 4:10 PM
GoodOne said...
kashtam...iniyathe thalamurayude vidhi....

www.agloco.com/r/BBBP5480


February 5, 2007 4:29 PM
G.manu said...
ഇന്നത്തെ കുട്ടികള്‍ക്‌ പ്രകൃതിയുമായി ഇണങ്ങാന്‍ പറ്റാതെ വരുന്നു എന്നതു സത്യമാണു. അതിനുള്ള സാഹചര്യം ഉണ്ടാവില്ല..അതി ജീവനം ആണല്ലൊ പ്രധാനം. ഫ്ലാറ്റുകളിലും പരസ്പര സ്നേഹങ്ങള്‍ ഉണ്ടാവുന്നു എന്നതു അല്‍പം ആശ്വാസമാണു' അമ്മ വൈകിയാല്‍ അടുത്ത ഫ്ലാറ്റില്‍ പോയി ഇരിക്കുന്ന കുട്ടികള്‍ ഒക്കെ അല്‍പം പ്രതീക്ഷ തരുന്നു; സഹവര്‍ത്തിത്വത്തിണ്റ്റെ...


February 6, 2007 8:43 AM
മറ്റൊരാള്‍ said...
എന്നിട്ട്‌ പിള്ളാര്‍ക്കൊക്കെ പനി വന്നാരുന്നോ?.......
പിന്നെ പേരുകളിലൊക്കെ ഒരു "സ്സ്‌"ഒണ്ടലോ..അപ്പൂസ്‌, മനൂസ്സ്‌,......ഇനിയും എന്താണാവോ അടുത്തത്‌?"നൊസ്സ്‌" എന്നാണോ കുഞ്ഞുമനസ്സേ?


February 6, 2007 9:08 AM
ശാലിനി said...
അപ്പു പറഞ്ഞതൊക്കെ ശരിയാണ്. നാട്ടില്‍ പോകണം എന്നു പറഞ്ഞ് കുഞ്ഞുങ്ങള്‍ വാശി പിടിക്കുമ്പോള്‍ വിഷമം വരും. ഇവിടുത്തെ കാലാവസ്ഥ കാരണം എപ്പോഴുമൊന്നും കുഞ്ഞുങ്ങളെ പുറത്തുകൊണ്ടുപോകാന്‍ പറ്റില്ല. മഴയും, ഇളംവെയിലും തുമ്പികളും തോടും ആറും അങ്ങനെ എന്തെല്ലാം അവര്‍ക്ക് കിട്ടാതെ പോകുന്നു. മുതിര്‍ന്ന തലമുറയുടെ സാമീപ്യവും നഷ്ടപ്പെടുന്നു.


February 6, 2007 11:03 AM
അപ്പു said...
ശാലിനിച്ചേച്ചി കാലാവസ്ഥയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ ഒരു സംഭവം ഓര്‍മ്മ വന്നത്‌. ഈയിടെ ഒരു വാരാന്ത്യം കഴിഞ്ഞ്‌ ഞാന്‍ ഓഫീസില്‍ എതിയപ്പോള്‍ എന്റെ കൂടെ ജോലിചെയ്യുന്ന സായിപ്പ്‌ ഒരു ലോഹ്യം ചോദിച്ചു. "how did you spend the weekend" എന്ന്. ഞാന്‍ പറഞ്ഞു, രണ്ടുദിവസമായി തുടരുന്ന കാറ്റും തണുപ്പും കാരണം കുട്ടികളെ പുറത്തേക്കൊന്നും ഇറക്കാന്‍ സാധിച്ചില്ല എന്ന്. സായിപ്പ്‌ അതുകേട്ട്‌ അന്തംവിട്ടിട്ടാവണം, ചോദിച്ചു, എന്താ കാരണം എന്ന്. ഞാന്‍ പറഞ്ഞു "തണുപ്പടിച്ചാല്‍ കുട്ടികള്‍ക്ക്‌ അസുഖം വരും" എന്ന്. അതുകേട്ട്‌ സായിപ്പ്‌ ചിരിച്ചുകൊണ്ടു പറഞ്ഞു "back at home (in England) we live in much colder condition than here (in Dubai). But we used to take our children for outing. If proper clothing is given, children won't get affected by weather. Isn't it so for Indian children" എന്ന്. എന്താ പറയുക? നമ്മള്‍ മലയാളികള്‍ കുഞ്ഞുങ്ങളെപ്പ്പ്പറ്റി അനാവശ്യ ആധി കാണിക്കുന്നുണ്ടോ?


February 6, 2007 3:28 PM
Kallara Gopan said...
നമസ്കാരം അപ്പു,

താങ്കളുടെ ബ്ലോഗ് കണ്ടു.
സ്നേഹാനുഭാവാപൂര്‍വം
ഗോപന്‍


February 14, 2007 8:41 AM
സ്വപ്നാടകന്‍ said...
നല്ല ലേഖനം. കൂടെ കൊടുത്തിരിക്കുന്ന പടം ഉചിതമായി. കുട്ടികളുടെ സന്തോഷം ചിത്രത്തില്‍ കാണാം. നമ്മുടെ ബാല്യകാലത്തു നാം കളിച്ചിരുന്ന ചോലകളില്‍ അവര്‍ക്കും കളിക്കാനൊത്തതും ഒരു ഭാഗ്യം തന്നെ...

0 comments:

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP