കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

>> Wednesday, August 8, 2007

കോട്ടയം - കുമിളി റൂട്ടില്‍ കുട്ടിക്കാനം എന്നൊരു സ്ഥലമുണ്ട്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്. ഇവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് കട്ടപ്പന എന്ന സ്ഥലത്തേക്ക് പോകുന്നത്. ഇരുപതു കിലോമീറ്ററോളം ഈ റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏലപ്പാറയിലെത്തും.
തേയില തോട്ടങ്ങളും, പച്ചപുതച്ച കുന്നുകളും, കുന്നുകളില്‍നിന്നു പുറപ്പെടുന്ന കൊച്ചരുവികളും ചേര്‍ന്ന് അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ മേഘല ദൈവത്തിന്റെ സ്വന്തം നാടുതന്നെ!! സദാ തണുപ്പു കാലാവസ്ഥയുള്ള ഈ പ്രദേശം മഴക്കാലത്ത് മഞ്ഞിന്റെ വീടായി മാറുന്നു. ഏലപ്പാറയക്കടുത്താണ് പള്ളിക്കുന്ന് എന്ന സ്ഥലം.ഇവിടെ റോഡ് അരികിലായി ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു പുരാതന ക്രിസ്തീയ ദേവാലയമുണ്ട്. ഈ പള്ളിക്കു ചുറ്റുമുള്ള പുല്‍ത്തകിടിയും, പ്രകൃത്യാ ഉള്ള ഉദ്യാനവും, തണല്‍ വിരിക്കുന്ന മരങ്ങളും അതിനു ചേര്‍ന്ന തണുപ്പുള്ള കാലാവസ്ഥയും സന്ദര്‍ശകരെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമാണ്.


ഈ ദേവാലയത്തോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ വളരെ പഴയ കുറേ കല്ലറകള്‍ കാണാം. പലതും ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കുരിശുരൂപങ്ങളും ആ കല്ലറകളും എനിക്ക് എന്തുകൊണ്ടോ വളരെ ഇഷ്ടമായിരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ.ഈ ആഴ്ച അതുവഴി കടന്നു പോയപ്പോള്‍ അവിടെ അല്പസമയം കാര്‍ നിര്‍ത്തി, കുറച്ചു ഫോട്ടോകള്‍ എടുത്തു.


സെമിത്തേരിയിലെ കല്ലറകളിലേക്ക് ക്യാമറ തിരിച്ചപ്പോള്‍, ഒരു കൊച്ചുമാലാഖയുടെ രൂപം പതിച്ച ഒരു കൊച്ചുകല്ലറ കണ്ണില്‍പ്പെട്ടു. കാലപ്പഴക്കത്തില്‍ മാലാഖയുടെ കൈ രണ്ടും ഒടിഞ്ഞുപോയിട്ടുണ്ട്.പായല്‍ നിറഞ്ഞ അതിലെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

In memory of a joy departed
BRIDGIT MARY
daughter of
Stanley and Eva Rowson
Born November 6th 1932
Died November 4th 1934

രണ്ടുവയസ്സു പ്രായമുള്ള ഒരു കുഞ്ഞിന്റേതാണ് ആ കല്ലറ. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയായിരുന്നേനെ ആ കുഞ്ഞ്.
1685

15 comments:

അപ്പു August 8, 2007 at 11:42 AM  

എണ്‍പത്തിമൂന്നു വര്‍ഷം മുമ്പ് നിത്യനിദ്രയിലായ, അജ്ഞാതയായ ഒരു കുഞ്ഞിന്റെ ശവകുടീരത്തെപ്പറ്റി ഒരു പോസ്റ്റ്

സു | Su August 8, 2007 at 12:19 PM  

അപ്പു, യാത്രയിലാണല്ലേ? അവധിക്കാലം ആഘോഷിക്കുകയാണോ?

കുഞ്ഞുമാലാഖ :(

ഇത്തിരിവെട്ടം August 8, 2007 at 12:31 PM  

വെക്കേഷന്‍ മുഴുവന്‍ ക്യാമറയും തൂക്കി കറങ്ങി നടപ്പാണല്ലേ... കുഞ്ഞുമാലാഖ... വിരിയും മുമ്പേ പൊഴിഞ്ഞ ഒരു നിഷ്കളങ്ക മുഖം മനസ്സില്‍ തെളിഞ്ഞു.

സാല്‍ജോҐsaljo August 8, 2007 at 1:16 PM  

നെടുംങ്കണ്ടം വഴികൂടി ഒന്ന്.....

നല്ല ചിത്രങ്ങള്‍, നൊമ്പരപ്പെടുത്തുന്നകുറിപ്പുകള്‍!

:):(

Dinkan-ഡിങ്കന്‍ August 8, 2007 at 6:54 PM  

പടംസ് കൊള്ളാം
പക്ഷേ ആ മാലാഖയെ കണ്ടപ്പോള്‍ :(

ഏ.ആര്‍. നജീം August 9, 2007 at 2:39 AM  

ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയായിരുന്നേനെ ആ കുഞ്ഞ്.
അതു വേണ്ട, എന്റെ മനസില്‍ ആ കുഞ്ഞു മാലാഖ അങ്ങിനെ തന്നെ നില്‍ക്കട്ടേ..

Inji Pennu August 9, 2007 at 7:11 AM  

മനോഹരം ഈ ചിത്രങ്ങള്‍! വിവരണവും. നൈസ്!

ശ്രീ August 9, 2007 at 8:22 AM  

അപ്പുവേട്ടാ...

ചിത്രങ്ങളും വിവരണങ്ങളും നന്നായി..
:)

അഗ്രജന്‍ August 9, 2007 at 1:03 PM  

അപ്പു, നല്ല പടങ്ങളും വിവരണവും...

പൊതുവാള് August 9, 2007 at 1:40 PM  

അപ്പു നാട്ടിലാണല്ലെ?:)

നന്നായിട്ടുണ്ട് ഈ പോസ്റ്റും.

ഇനിയും കുറേ നല്ല പോസ്റ്റുകള്‍ക്കുള്ള വിഭവങ്ങള്‍ സമാഹരിക്കുകയാവും.

എല്ലാവിധ ആശംസകളും....

കുട്ടിച്ചാത്തന്‍ August 9, 2007 at 1:56 PM  

ചാത്തനേറ്: അവസാന പടം ഗംഭീരം പക്ഷേ സേവ് ചെയ്യാന്‍ ഒരു ഒരു ഒരു .....മടി.. ഏയ് അക്ഷരം മാറിപ്പോയില്ലാ മടി തന്നെ പേടിയല്ലാ..

ഉണ്ണിക്കുട്ടന്‍ August 9, 2007 at 2:08 PM  

അപ്പൂസേ..ഒരു നിമിഷം ഞാനും ആ സെമിത്തേരിയില്‍ തനിച്ചായിപ്പോയി. കല്ലറകള്‍ കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആ ഒരു ശൂന്യത..സൈലന്‍സ് അതൊരു പ്രത്യേകത തന്നെ..അതെത്ര പഴേതായാലും..

Shaf March 22, 2008 at 12:18 PM  

നല്ല ചിത്രങ്ങള്‍, നൊമ്പരപ്പെടുത്തുന്നകുറിപ്പുകള്‍!

മങ്ങാടന്‍ November 4, 2009 at 7:28 AM  

നല്ല പടങ്ങള്‍.ക്ലാരിട്ടി അപാരം.അതിലും അപാരം ആ വാക്കുകള്‍. എന്തിനാ അപ്പുവേട്ടാ ഞങ്ങളെ കരയിക്കുന്നെ? ഒരു കുട്ടിത്തമുള്ള മുഖം മാത്രം മതി.എണ്‍പതു കഴിഞ്ഞ ചുക്കിച്ചുളിഞ്ഞ മുഖം വേണ്ട ഈ മനസ്സില്‍.

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP