2009 ജൂലൈ 26 ഞായറാഴ്ച:
ഈ ഓര്‍മ്മച്ചെപ്പില്‍ എന്നും സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളും സൌഹൃദങ്ങളും സമ്മാനിച്ച ചെറായി ബ്ലോഗ് സുഹൃദ്സംഗമം നടന്ന ദിവസം. ചെറായി മീറ്റിന്റെ സ്വാഗതബാനറില്‍ പറഞ്ഞിരുന്ന അടിക്കുറിപ്പ് “അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച” അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചു ഈ സൌഹൃദസംഗമം.

ബ്ലോഗിലൂടെ പരിചയപ്പെട്ടവര്‍ മാത്രമല്ല, കമന്റുകളിലൂടെ അതിഭയങ്കരമായ തല്ലുകൂടിയവരും, പോസ്റ്റുകളിലൂടെ പരസ്പര യുദ്ധങ്ങള്‍ തന്നെ നടത്തിയവരും, വേദനാജനകമായ രീതിയില്‍ പോസ്റ്റുകളുടെ പരിണിതിയിലെത്തിപ്പെട്ടവരും തമ്മില്‍ കൈകൊടുത്തു കെട്ടിപ്പിടിച്ച് വളരെ തുറന്ന മനസ്സോടെ സംസാരിച്ച് സൌഹൃദം പുതുക്കി തിരിച്ചു പോകുന്ന കാഴ്ചകള്‍ ഈ സൌഹൃദസംഗമത്തില്‍ വച്ച് കാണുവാന്‍ സാധിച്ചു. അതുതന്നെയാണ് ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്.

പങ്കെടുത്ത 77 ബ്ലോഗര്‍മാരുടെ പേരുകളും ചിത്രങ്ങളും താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്. പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലൈഡ് ഷോ കാണാവുന്നതാണ്. ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ
Read more...